Sauditimesonline

mythri
'മൈത്രി കാരുണ്യ ഹസ്തം' അര്‍ബുദ രോഗികള്‍ക്ക് സാമ്പത്തിക സഹായം

സൗദി ആരോഗ്യ മന്ത്രാലയത്തില്‍ നഴ്‌സ്; നോര്‍ക്ക റൂട്‌സ് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സൗദി ആരോഗ്യ മന്ത്രാലയം വനിതാ സ്റ്റാഫ് നഴ്‌സ് തസ്തികയിലേയ്ക്ക് നോര്‍ക്ക റൂട്ട്‌സ് അപേക്ഷ ക്ഷണയച്ചു. ബേണ്‍ യൂണിറ്റ്, കാര്‍ഡിയാക് ഐസിയു (പീഡിയാട്രിക്‌സ്), ഡയാലിസിസ്, എമര്‍ജന്‍സി റൂം (ഇആര്‍), ജനറല്‍ നഴ്‌സിംഗ്, ഓങ്കോളജി, ഓപ്പറേഷന്‍ റൂം റിക്കവറി, ഐസിയു (ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്അഡല്‍റ്റ്), എന്‍ഐസിയു (ന്യൂബോണ്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്), ഓപ്പറേറ്റിംഗ് റൂംറിക്കവറി (ഒആര്‍), പീഡിയാട്രിക് ജനറല്‍, പിഐസിയു (പീഡിയാട്രിക് ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്), എന്നീ സ്‌പെഷ്യാലിറ്റികളിലാണ് ഒഴിവുകള്‍.

ബിഎസ്‌സി നഴ്‌സിംഗ്, പോസ്റ്റ് ബിഎസ്‌സി യോഗ്യതയും സ്‌പെഷ്യാലിറ്റികളില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയമുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. സൗദി കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യലിസ്റ്റുകളില്‍ നിന്നുള്ള പ്രൊഫഷണല്‍ ക്ലാസ്സിഫിക്കേഷന്‍, എച്ച്ആര്‍ഡി അറ്റസ്‌റ്റേഷന്‍, ഡാറ്റാഫ്‌ളോ പരിശോധന എന്നിവ പൂര്‍ത്തിയാക്കിയവര്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം.

സിവി, വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം, പാസ്സ്‌പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകള്‍ ഉള്‍പ്പെടെ www.norkaroots.org, www.nifl.norkaroots.org എന്നീ സൈറ്റുകള്‍ വഴി മാര്‍ച്ച് 29നു മുമ്പ് അപേക്ഷിക്കണം. അഭിമുഖം ഏപ്രിലില്‍ എറണാകുളത്ത് നടക്കും.

അഭിമുഖത്തിന് യോഗ്യത നേടുന്നവര്‍ പാസ്സ്‌പോര്‍ട്ട് ഹാജരാക്കണം. റിക്രൂട്ട്‌മെന്റിന് 30,000 രൂപയും ജി.എസ്.ടി യും ഫീസായി ഈടാക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് വിഭാഗത്തിന്റെ 0471-2770536, 539, 540, 577 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്നു നോര്‍ക്ക റൂട്‌സ് അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top