Sauditimesonline

raheem and mother
അബ്ദുല്‍ റഹീം ഉമ്മയുടെ അരികിലേക്ക്; ഔട്ട്പാസ് തയ്യാറാക്കി എംബസി

മൈക് പോംപിയോ റിയാദില്‍; രാജാവുമായി കൂടിക്കാഴ്ച നടത്തി

റിയാദ്: സൗദി സന്ദര്‍ശനത്തിനായി അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ റിയാദിലെത്തി. ഗള്‍ഫ് മേഖലയിലെ സുരക്ഷ പ്രശ്‌നങ്ങളും ഉറാന്‍ ഉയര്‍ത്തുന്ന ഭീഷണികളും ചര്‍ച്ച ചെയ്യാനാണ് അമേരിക്കന്‍ സെക്രട്ടറിയെത്തിയത്. റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൈക് പോംപിയോയുടെ നേതൃത്വത്തിലുളള സംഘത്തെ അമേിക്കയിലെ സൗദി അംബാസഡര്‍ റീമ ബിന്ത് ബന്ദര്‍ സ്വീകരിച്ചു. ഭരണാധികാരി സല്‍മാന്‍ രാജാവ്, കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ എന്നിവരുമായി മൈക് പോംപിയോ ചര്‍ച്ച നടത്തി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പശ്ചിമേഷ്യന്‍ സമാധാന പദ്ധതിക്ക് ശേഷമുളള പോംപിയോയുടെ സന്ദര്‍ശനത്തിന് ഏറെ പ്രാധാന്യമാണുളളത്. സൗദി അറേബ്യ ഉള്‍പ്പെടെ ജി സി സിയിലെ പല രാജ്യങ്ങളും ട്രംപിന്റെ സമാധാന പദ്ധതി തളളിയിരുന്നു. അതേസമയം, പലസ്തീന്‍ സമാധാനത്തിനുള്ള നേരിട്ടുള്ള ചര്‍ച്ചകളെ പിന്തുണക്കുമെന്ന് സൗദി അറേബ്യ വ്യക്തമാക്കി. മേഖലയിലെ പ്രശ്‌നങ്ങള്‍ വിശദമായി പരിശോധിക്കുമെന്നു മൈക് പോംപിയോ പറഞ്ഞു. ഇറാന്‍ ഭീഷണി ഉള്‍പ്പെടെ പശ്ചിമേഷ്യയിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ ഗൗരവമായി ചര്‍ച്ച ചെയ്യുമെന്നും സ്‌റ്റേറ്റ് സെക്രട്ടറി വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top