Sauditimesonline

moroccan siamese
മൊറോക്കന്‍ സയാമിസ് ഇരട്ടകള്‍ ചികിത്സയ്ക്കായി സൗദിയില്‍

കൈരളി വാര്‍ഷികം; നിറഞ്ഞാടി ‘ഏകലവ്യ’

റിയാദ്: നടന വൈഭവം നിറഞ്ഞാടിയ നൃത്തനൃത്യങ്ങള്‍ക്കു വേദിയൊരുക്കി കൈരളി ഡാന്‍സ് അക്കാദമി പതിനൊന്നാം വാര്‍ഷികം ആഘോഷിച്ചു. ഭരതനാട്യം, മോഹിനിയാട്ടം എന്നിവ പരിശീലിച്ച വിദ്യാര്‍ഥികളുടെ അരങ്ങേറ്റവും നടന്നു. ‘ഏകലവ്യ’ സംഗീത നൃത്തശില്പം പ്രത്യേകം ശ്രദ്ധനേടി.

മഹാഭാരതത്തിലെ ഏകലവ്യന്‍ വലതു തള്ളവിരല്‍ ദക്ഷിണയായി ഗുരുവിനു സമ്മാനിക്കുന്ന കഥയാണ് അവതരിപ്പിച്ചത്. മോഹിനിയാട്ടം, ഭരതനാട്യം, സിനിമാറ്റിക്, ഘതക് നൃത്തനൃത്യങ്ങളും അരങ്ങേറി.

സാംസ്‌കാരിക സമ്മേളനം ഷിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. കൈരളി ഡാന്‍സ് അക്കാദമി നൃത്ത അധ്യാപിക ധന്യാ ശരത് അധ്യക്ഷത വഹിച്ചു. ലാലു വര്‍ക്കി, ബിനു എം ശങ്കരന്‍, നസ്‌റുദ്ദീന്‍ വിജെ, ശരത് സ്വാമിനാഥന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സന്നിഹിതരായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top