
റിയാദ്: സൗദി വെളിങ്കോട് കൂട്ടായ്മ ‘സാവേക്’ റിയാദ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സുലൈ ഇസ്ത്താംബുള്‍ അല്‍ ബിലാദി ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. യോഗത്തില്‍ പ്രസിഡന്റ് മനാഫ് ടി അധ്യക്ഷത വഹിച്ചു. ട്രഷറര്‍ അന്‍വര്‍ ഷാ വരവു ചിലവു കണക്കുകള്‍ അവതരിപ്പിച്ചു. ജനസേവന വിഭാഗം ചെയര്‍മാന്‍ റസാഖ് പുറങ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

പുതിയ ഭാരവാഹികളായി സിയാഫ് ഖാന്‍ (പ്രസിഡന്റ്), കബീര്‍ കാടന്‍സ് (സെക്രട്ടറി), അന്‍വര്‍ ഷാ (ട്രഷറര്‍), ജാഫര്‍ ടി.പി, അഷ്‌കര്‍ പഴഞ്ഞി (വൈസ് പ്രസിഡന്റുമാര്‍), അഷ്‌കര്‍ ടി.വി, അജ്മല്‍ (ജോ. സെക്രട്ടറിമാര്‍), മനാഫ് ടി, സൈഫുദ്ദീന്‍ സി.എസ് (രക്ഷാധികാരികള്‍), റസാഖ് പുറങ്ങ്, ലത്തീഫ് എരമംഗലം (ജീവകാരുണ്യ ചെയര്‍മാന്‍), മന്‍സൂര്‍ ടി (ഫിനാന്‍സ് അസിസ്റ്റന്റ്), മുഖ്താര്‍ (സ്‌പോര്‍ട്‌സ് ചെയര്‍മാന്‍), റസാഖ് ടി.വി (സ്‌പോര്‍ട്‌സ് കണ്‍വീനര്‍), അഷ്‌കര്‍ പഴഞ്ഞി (ആര്‍ട്‌സ് ചെയര്‍മാന്‍), ആഷിക് കെ (ആര്‍ട്‌സ് കണ്‍വീനര്‍), ജാഫര്‍ ടി.പി (ഐ.ടി കണ്‍വീനര്‍), കബീര്‍ കാടന്‍സ്, ശാരിക സൈഫു (മീഡിയ വിംഗ്) എന്നിവരെ തെരഞ്ഞെടുത്തു. ഷാഫി പഴഞ്ഞി, ഫാറൂഖ് എസ് ഐ പടി, അലി പാണ്ടത്ത്, റഫീഖ് എറചാട്ട്, ആബിദ്, തബിയ സിയാഫ്, സുലൈമാന്‍ അയ്യോട്ടിച്ചിറ എന്നിവരാണ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍.

ഗായകന്‍ ആബിദിന്റെ നേതൃത്വത്തില്‍ ഗാനമേളയും മെഹ്ഫില്‍ മുട്ടിപ്പാട്ടും കലാ വിരുന്നും അരങ്ങേറി. വൈസ് പ്രസിഡന്റ് കബീര്‍ കാടന്‍സ് ആമുഖ പ്രസംഗം നിര്‍വ്വഹിച്ചു. സെക്രട്ടറി ജാഫര്‍ ടി പി സ്വാഗതം പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






