Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

ഇന്ത്യയില്‍ ജീവിക്കാന്‍ കഴിയുന്ന ഏക സംസ്ഥാനം കേരളം; പ്രതിപക്ഷം അനാവശ്യ വിവാദം സൃഷ്ടിക്കുന്നു

റിയാദ്: ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ രാജ്യത്ത് ശക്തി പ്രാപിക്കുകയാണെന്ന് കേളി സാംസ്‌കാരിക വേദി പി കൃഷ്ണപിള്ള അനുസ്മരണം അഭിപ്രായപ്പെട്ടു. തൊഴിലാളികളെ ദ്രോഹിക്കുന്ന തരത്തില്‍ ലേബര്‍ കോഡുകള്‍ കൊണ്ടുവരുകയും മുതലാളിമാര്‍ക്ക് ഒത്താശയും ചെയ്യുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തി പൗരന് ജീവിക്കാന്‍ കഴിയുന്ന ഏക സംസ്ഥാനം നിലവില്‍ കേരളം മാത്രമാണെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയണം. എന്നിട്ടും അനാവശ്യ വിവാദങ്ങള്‍ക്ക് പിറകെയാണ് കേരളത്തിലെ പ്രതിപക്ഷവും മാധ്യമങ്ങളും. സംസ്ഥാന സര്‍ക്കാറിന്റെ എല്ലാ വികസന പദ്ധതികളെയും അജണ്ട വെച്ച് ചര്‍ച്ച ചെയ്ത് എതിര്‍ക്കുന്നതാണ് കേരളത്തിലെ പ്രതിപക്ഷ സമീപനം. ദുരന്ത മുഖത്ത് നില്‍ക്കുന്ന ജനങ്ങളുടെ പേരില്‍ സാമ്പത്തിക പിരിവ് നടത്തി അഴിമതി കാട്ടുന്ന പ്രതിപക്ഷത്തെ തുറന്നു കാണിക്കാന്‍ പോലും മാധ്യമങ്ങള്‍ തയ്യാറാവുന്നില്ല. ഈ അവസരത്തില്‍ വര്‍ഗീയതയും വികസനവിരുദ്ധതയും നേരിടാന്‍ കൃഷ്ണപിള്ളയുടെ പ്രവര്‍ത്തനശൈലി മാതൃകയാക്കണമെന്നും കേളി അഭിപ്രായപ്പെട്ടു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരള ഘടകത്തിന്റെ സ്ഥാപകാംഗമായ പി കൃഷ്ണപിള്ളയുടെ 77-ാ മത് അനുസ്മരണം കേളി കലാസാംസ്‌കാരിക വേദി വിപുലമായി ആചരിച്ചു. നാല് കേന്ദങ്ങളിലായി നടത്തിയ അനുസ്മരണ പരിപാടിയില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. കേളി രക്ഷാധികാരി സമിതിയുടെ നേതൃത്വത്തില്‍ ബത്ഹ ലൂഹ ഓഡിറ്റോറിയത്തില്‍ നടത്തിയ പരിപാടിയില്‍ സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷത വഹിച്ചു. കേളി സാംസ്‌കാരിക വിഭാഗം കണ്‍വീനര്‍ ഷാജി റസാഖ് സ്വാഗതവും രക്ഷധികാരി സമിതി അംഗം ഷമീര്‍ കുന്നുമ്മല്‍ അനുസ്മരണ കുറിപ്പും അവതരിപ്പിച്ചു. രക്ഷാധികാരി സമിതി അംഗങ്ങളായ സെബിന്‍ ഇക്ബാല്‍, സുരേന്ദ്രന്‍ കൂട്ടായ്, പ്രഭാകരന്‍ കണ്ടോന്താര്‍ കുടുംബവേദി പ്രസിഡണ്ട് പ്രിയ വിനോദ്, ആക്ടിംഗ് സെക്രട്ടറി സിജിന്‍ കൂവള്ളൂര്‍, കേളി വൈസ് പ്രസിഡണ്ട് രജീഷ് പിണറായി എന്നിവര്‍ പി കൃഷ്ണപിള്ളയെ അനുസ്മരിച്ച് സംസാരിച്ചു.

അല്‍ഖര്‍ജ് ഏരിയ രക്ഷാധികാരി സമിതിയുടെ നേതൃത്വതില്‍ നടന്ന പരിപാടിയില്‍ ആക്ടിംഗ് സെക്രട്ടറി ഷബി അബ്ദുല്‍സലാം അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ലിപിന്‍ പശുപതി സ്വാഗതവും ഏരിയ സാംസ്‌കാരിക വിഭാഗം കണ്‍വീനര്‍ ജ്യോതിലാല്‍ ശൂരനാട് അനുസ്മരണ കുറിപ്പും അവതരിപ്പിച്ചു. കേളി രക്ഷാധികാരി സമിതി അംഗങ്ങളായ ഗീവര്‍ഗീസ് ഇടിച്ചാണ്ടി, സുരേഷ് കണ്ണപുരം ജോസഫ് ഷാജി കേളി വൈസ് പ്രസിഡണ്ട് ഗഫൂര്‍ ആനമങ്ങട് എന്നിവര്‍ അനുസ്മരിച്ച് സംസാരിച്ചു.

ഉമ്മുല്‍ ഹമാം ഏരിയ രക്ഷാധികാരി സമിതിയുടെ നേതൃത്വതില്‍ നടന്ന പരിപാടിയില്‍ സെക്രട്ടറി ഷാജു പെരുവയല്‍ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി നൗഫല്‍ സിദ്ദിഖ് സ്വാഗതം പറഞ്ഞു. ഏരിയാ സാംസ്‌കാരിക കമ്മറ്റി അംഗം വിപിഷ് രാജന്‍ അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. രക്ഷാധികാരി സമിതി അംഗം ചന്ദ്രന്‍ തെരുവത്ത് കേളി ജോയിന്റ് ട്രഷറര്‍ സുനില്‍ സുകുമാരന്‍, മാധ്യമ വിഭാഗം കണ്‍വീനര്‍ പ്രദീപ് ആറ്റിങ്ങല്‍ എന്നിവര്‍ സംസാരിച്ചു.

ദവാദ്മി രക്ഷാധികാരി കമ്മറ്റി അംഗം ബിനുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അനുസ്മരണ യോഗത്തില്‍ യൂണിറ്റ് സെക്രട്ടറി മോഹനന്‍ സ്വാഗതവും യൂണിറ്റ് കമ്മറ്റി അംഗം ലിനീഷ് അനുസ്മരണക്കുറിപ്പും അവതരിപ്പിച്ചു. രക്ഷാധികാരി സെക്രട്ടറി ഷാജി പ്ലാവിളയില്‍ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യം പ്രതിപാദിച്ചു. മേഖലാ രക്ഷാധികാരി കമ്മറ്റി അംഗങ്ങമായ രാജേഷ്, റാഫി, നാസര്‍, ദവാദ്മി യൂണിറ്റംഗമായ ഗിരീഷ് എന്നിവര്‍ അനുസ്മരിച്ച് സംസാരിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top