Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

ന്യൂനപക്ഷമ വേട്ടയ്‌ക്കെതിരെ പോരാട്ടം അനിവാര്യം: ദളിത് ലീഗ് പ്രസിഡന്റ് ഇ പി ബാബു

റിയാദ്: കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്ന് വിത്യസ്തമായി ദളിത് സമൂഹത്തിന് ഏറ്റവും കൂടുതല്‍ പരിഗണന നല്‍കുന്ന പാര്‍ട്ടിയാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗെന്ന് ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് ഇ പി ബാബു. ഹ്രസ്വ സന്ദര്‍ശനാര്‍ത്വം റിയാദിലെത്തിയ അദ്ദേഹത്തിന് റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ആക്റ്റിംഗ് പ്രസിഡന്റ് അഡ്വ. അനീര്‍ ബാബു അധ്യക്ഷത വഹിച്ചു. സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി സെക്രട്ടറിയേറ്റംഗം മുജീബ് ഉപ്പട യോഗം ഉദ്ഘാടനം ചെയ്തു.

ഇന്ത്യയിലെ പിന്നാക്ക ന്യൂനപക്ഷ സമൂഹങ്ങള്‍ നേരിടുന്ന പ്രശ്ങ്ങള്‍ക്ക് ജനാധിപത്യപരമായ പോരാട്ടം അനിവാര്യമാണ്. ആ പോരാട്ടത്തിന് മുസ്‌ലിം ദളിത് ഐക്യം ശക്തിപ്പെടുത്തണം. രാജ്യത്തെ ജനാധിപത്യ മൂല്യങ്ങളെ ആട്ടിമറിക്കുവാന്‍ വോട്ട് കൊള്ള നടത്തുന്ന ഫാസിസ്റ്റ് സര്‍ക്കാറിനെതിരെ പ്രതിപക്ഷ കക്ഷികളുടെ യോജിച്ച പോരാട്ടമാണ് നടക്കുന്നത്. രാഹുല്‍ ഗാന്ധി നയിക്കുന്ന സമരങ്ങള്‍ക്ക് നിരുപാധികം പിന്തുണ നല്‍കുവാന്‍ കഴിയണം. വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ യു ഡി എഫ് മികച്ച വിജയം കരസ്ഥമാക്കുമെന്നും ഇ പി ബാബു കൂട്ടിച്ചേര്‍ത്തു.

മുസ്‌ലിം ലീഗ് പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ ശക്തിയാണ് കെഎംസിസി. ജീവ കാരുണ്യ സേവന രംഗത്ത് മാത്രമല്ല പ്രവാസി സമൂഹങ്ങള്‍ക്കിടയില്‍ കൃത്യമായ രാഷ്ട്രീയ നിലപാട് ഉയര്‍ത്തി പിടിക്കുന്നതിലും കെഎംസിസി മുന്നിട്ട് നില്‍ക്കുന്നു എന്നത് ശ്രദ്ധേയമാണ്. വിവിധ കെഎംസിസി ഘടകങ്ങള്‍ നടപ്പിലാക്കുന്ന സാമൂഹ്യ കുടുംബ സുരക്ഷ പദ്ധതികള്‍ നിരവധി പാവപ്പെട്ട പ്രവാസി കുടുംബങ്ങള്‍ക്ക് വലിയ ആശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു.

സെന്‍ട്രല്‍ കമ്മിറ്റി ഓര്‍ഗനൈസിംഗ് സെക്രട്ടറി സത്താര്‍ താമരത്ത്, മുഹമ്മദ് വേങ്ങര,അബ്ദുറഹ്മാന്‍ ഫറൂഖ്, നജീബ് നല്ലാങ്കണ്ടി, മാമുക്കോയ തറമ്മല്‍, ഷംസു പെരുമ്പട്ട, റഫീഖ് മഞ്ചേരി, ഷമീര്‍ പറമ്പത്ത്, അഷ്‌റഫ് കല്പകഞ്ചേരി, പിസി അലി വയനാട് എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര സ്വാഗതവും സെക്രട്ടറി സിറാജ് മേടപ്പില്‍ നന്ദിയുംപറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top