Sauditimesonline

PONNANI ED
ഇടയന്മാര്‍ക്ക് പൊന്നാനിയുടെ സ്‌നേഹപ്പുടവ

മാധ്യമങ്ങളെ ഭരണകൂടം ഭയപ്പെടുന്നു; സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹം

റിയാദ്: ഏഷ്യാനെറ്റ് ന്യൂസ്, മീഡിയാ വണ്‍ ചാനലുകള്‍ 48 മണിക്കൂര്‍ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം. ആര്‍ജ്ജവമുളള ഭരണകൂടത്തിന് ചേര്‍ന്ന നടപടിയല്ല സര്‍ക്കാരിന്റെ നിരോധനം. രാജ്യത്തു അഴിഞ്ഞാടുന്ന ഭരണകൂട ഭീകരതയും ഫാഷിസവും പൊതുജനം അറിയിയുന്നതില്‍ ഭരണകൂടം ഭയപ്പെടുന്നു. ഇതാണ് മാധ്യമങ്ങളെ വിലക്കിയതിലൂടെ വ്യക്തമാകുന്നത്. നിരോധനം മാധ്യമ സ്ഥാപനങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും കൂടുതല്‍ കരുത്തു പകരും. ഭീഷണിപ്പെടുത്തി മാധ്യമ സ്വാതന്ത്ര്യം തല്ലിക്കെടുത്താനുളള ശ്രമം അപലപനീയമാണെന്നും മീഡിയാ ഫോറം പ്രസ്താവനയില്‍ പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top