Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

മുന്‍ പ്രവാസികള്‍ക്കും നോര്‍ക്ക കെയര്‍; തെരഞ്ഞെടുപ്പിന് ശേഷം നടപടി: നോര്‍ക്ക സിഇഒ

തിരുവനന്തപുരം: മുന്‍ പ്രവാസികള്‍ക്കായി ‘നോര്‍ക്ക കെയര്‍’ മാതൃകയില്‍ പുതിയ ഇന്‍ഷുറന്‍സ് പദ്ധതി വരുന്നു. ഇതിനുള്ള നിര്‍ദേശം ഉടന്‍ സര്‍ക്കാരിന് സമര്‍പ്പിക്കാമെന്നു നോര്‍ക്ക റൂട്‌സ് സിഇഓ അജിത് കൊളശ്ശേരി അറിയിച്ചു. പ്രവാസി ലീഗല്‍ സെല്ലിന്റെ ഹര്‍ജിയില്‍ 2025 സെപ്റ്റംബര്‍ 26ന് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ നിര്‍ദ്ദേശപ്രകാരം നടത്തിയ ഹീയറിങ്ങിലാണ് ഇക്കാര്യം അറിയിച്ചത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ നടപടി ആരംഭിക്കും. ഡിസംബറില്‍ ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നു നിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കും. നോര്‍ക്ക കെയറിന്റെ നിബന്ധനകളും വ്യവസ്ഥകളുമാകും മടങ്ങിവന്നവരുടെ ഇന്‍ഷുറന്‍സ് പദ്ധതിക്കും ഉണ്ടാവുക. പ്രവാസി ലീഗല്‍ സെല്‍ സമര്‍പ്പിച്ച നിവേദനം എത്രയും വേഗം സര്‍ക്കാരുമായി കൂടിയാലോചിച്ച് ് ഉത്തരവ് ഇറക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.

എന്നാല്‍ സര്‍ക്കാരും നോര്‍ക്ക റൂട്‌സും താല്പര്യം കാണിക്കാത്തതിനെത്തുടര്‍ന്ന് പ്രവാസി ലീഗല്‍ സെല്‍ നോര്‍ക്ക പ്രത്യേക സെക്രട്ടറി ടി വി അനുപമ ഐഎസിനെ നവംബര്‍ 6ന് കണ്ടിരുന്നു. ഉടന്‍ നടപടി എടുക്കണമെഎന്ന സ്‌പെഷ്യല്‍ സെക്രട്ടറിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പുതിയ പദ്ധതിയ്ക്ക് പ്രേരകമായത്.

നോര്‍ക്ക റൂട്‌സ്, മഹിന്ദ്ര ഇന്‍ഷുറന്‍സ് ബ്രോക്കേഴ്‌സ്, ന്യൂ ഇന്‍ഡ്യ അഷുറന്‍സ് കമ്പനി എന്നീ മൂന്ന് സ്ഥാപനങ്ങള്‍ ചേര്‍ന്നുള്ള ത്രികക്ഷി കരാറിന്റെ അടിസ്ഥാനത്തിലാണ് നോര്‍ക്ക കെയറിന്റെ വ്യവസ്ഥകളും നിബന്ധനകളും നിര്‍ണ്ണയിച്ചിരിക്കുന്നത്. നോര്‍ക്ക ഐ ഡി അല്ലങ്കില്‍ സ്റ്റുഡന്റസ് ഐ ഡി എന്നിവ ഉള്ളവര്‍ക്ക് മാത്രമാണ് പദ്ധതിയില്‍ അംഗത്വം. മറുനാടന്‍ മലയാളികള്‍ക്കും വിദേശ മലയാളികള്‍ക്കും മാത്രമാണ് ഇതിന് അനുമതിയുളളത്. കേരളത്തിലേക്ക് മടങ്ങിവന്ന് സ്ഥിരതാമസമാക്കിയ മലയാളികള്‍ക്ക് ഇതിന് കഴിയാത്തതിനാല്‍ പദ്ധതിയുടെ ഭാഗമാകാനും സാധ്യതയില്ല.

അതുകൊണ്ടാണ് കേരളത്തില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്കും നിലവില്‍ വിദേശത്ത് ഉള്ള പ്രവാസികള്‍ക്ക് ലഭിക്കുന്നതുപോലെ ആരോഗ്യ സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് പ്രവാസി ലീഗല്‍ സെല്‍ ആവശ്യപ്പെട്ടത്. അഡ്വ. ആര്‍ മുരളീധരന്‍ (ജന.സെക്രട്ടറി), എം .എ. ജിഹാംഗിര്‍ (വൈസ് പ്രസിഡന്റ്), റോഷന്‍ പുത്തന്‍പറമ്പില്‍ (ട്രെഷറര്‍), ഷെരിഫ് കൊട്ടാരക്കര, നന്ദഗോപകുമാര്‍ (എക്‌സി.അംഗം) എന്നിവര്‍ ഹീയറിങ്ങില്‍പങ്കെടുത്തു

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top