
റിയാദ്: ഏഷ്യാനെറ്റ്, മീഡിയ വണ്‍ എന്നീ മാധ്യമങ്ങളെ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം വിലക്കേര്‍പ്പെടുത്തിയ നടപടി ഭീരുത്വമാണെന്ന് റിയാദ് മലപ്പുറം ജില്ല കെ എം സി സി സംസ്‌കൃതി സംഘടിപ്പിച്ച പ്രത്യാക്ഷേപ സദസ്സ് അഭിപ്രായപ്പെട്ടു. ബത്ഹ ന്യൂ സഫാമക്ക പോളിക്ലിനിക്ക് ഓഡിറ്റോറിയത്തില്‍ നടന്ന സദസ്സ് സൗദി കെ എം സി സി സുരക്ഷാ സമിതി ചെയര്‍മാന്‍ അഷ്‌റഫ് തങ്ങള്‍ ചെട്ടിപ്പടി ഉദ്ഘാടനം ചെയ്തു. സംസ്‌കൃതി ചെയര്‍മാന്‍ അഷ്‌റഫ് കല്‍പകഞ്ചേരി അധ്യക്ഷത വഹിച്ചു.
ഭരണഘടനാപരമായ പൗരന്റെ അറിയാനുള്ള അവകാശമാണ് മാധ്യമങ്ങള്‍ നിര്‍വ്വഹിച്ചത്. ഡല്‍ഹി കലാപത്തിന്റെ ശരിയായ വസ്തുതകളാണ് മലയാള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ വാര്‍ത്തകളില്‍ ആര്‍.എസ്.എസിനെ വിമര്‍ശിക്കുകയും വാര്‍ത്തകളില്‍ തുല്യത കാണിക്കുകയും ചെയ്തില്ലെന്ന കുറ്റമാണ് മന്ത്രാലയം കണ്ടെത്തിയത്. ഇതേ രീതിയില്‍ വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്ത ദേശീയ മാധ്യമങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ല. നിരന്തരം ഫാസിസ്റ്റ് ഭരണകൂടം സ്വീകരിക്കുന്ന ഇത്തരം അന്യായങ്ങള്‍ക്കെതിരെ ജനാധിപത്യ രീതിയിലുള്ള ചെറുത്ത് നില്‍പ്പാണ് പരിഹാരമെന്ന് റിയാദ് മീഡിയ ഫോറം പ്രസിഡന്റ് വി.ജെ.നസ്‌റുദ്ധീന്‍ അഭിപ്രായപ്പെട്ടു.
മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പെടുത്തിയത് വകുപ്പ് മന്ത്രിയുടെയോ മന്ത്രാലയത്തിന്റെയോ അറിവോടെയാണെന്ന് വിശ്വസിക്കാന്‍ കഴിയില്ല. ബി.ജെ.പി.യുടെ രാഷ്ട്രീയവും ഭരണപരവുമായ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതും ആര്‍. എസ്.എസ്സാണ്. അവരുടെ അജണ്ടയാണ് മാധ്യമങ്ങള്‍ക്കെതിരെയുള്ള നീക്കത്തന് പിന്നിലെന്നു മാധ്യമ പ്രവര്‍ത്തകന്‍ നജീം കൊച്ചുകലുങ്ക് പറഞ്ഞു. ഫാസിസത്തിനെതിരെയുള്ള പോരാട്ടത്തില്‍ നിലയുറപ്പിച്ച മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഈ നീക്കത്തില്‍ പ്രത്യേകിച്ച് ഒരത്ഭുതവും തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധ്യമങ്ങളെ കൂച്ചുവിലങ്ങിടുന്ന ഭരണകൂട നീക്കം ഭരണഘടനാ ലംഘനമാണ്. എത്ര നിയന്ത്രണങ്ങള്‍ കൊണ്ട് വന്നാലും പോരാട്ടങ്ങള്‍ അവസാനിക്കില്ല. ഇന്ത്യയുടെ ജനാധിപത്യ മതേതര മൂല്യങ്ങള്‍ സംരക്ഷിക്കുവാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണം. ‘മാധ്യമവിലക്ക്; ഭരണകൂട ഭീരുത്വത്തിനെതിരെ പ്രത്യാക്ഷേപ സദസ്സ്’ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി ആഹ്വാനം ചെയ്തു.

മാധ്യമ പ്രവര്‍ത്തകരായ ജയന്‍ കൊടുങ്ങല്ലൂര്‍, സുലൈമാന്‍ ഊരകം, ഷംനാദ് കരുനാഗപ്പള്ളി, പ്രവാസി സാംസ്‌ക്കാരിക വേദി സെന്‍ട്രല്‍ കമ്മിറ്റിയംഗം സലീം മൂസ, എസ് ഐ സി നാഷണല്‍ കമ്മിറ്റി ജന.സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂര്‍, മലപ്പുറം ജില്ല കെ എം സി സി പ്രസിഡന്റ് മുഹമ്മദ് വേങ്ങര, സത്താര്‍ താമരത്ത്, ഉസ്മാനാലി പാലത്തിങ്ങല്‍, ശുഹൈബ് പനങ്ങാങ്ങര, അഡ്വ. അനീര്‍ ബാബു, കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി നാസര്‍ മാങ്കാവ്, കുഞ്ഞിപ്പ തവനൂര്‍, അസീസ് വെങ്കിട്ട, ഷൗക്കത്ത് കടമ്പോട്ട്, യൂനുസ് കൈതക്കോടന്‍, ശരീഫ് അരീക്കോട് എന്നിവര്‍ പ്രസംഗിച്ചു. സംസ്‌കൃതി കണ്‍വീനര്‍ ഷാഫി ചിറ്റത്തുപാറ സ്വാഗതവും ഷാഫി കരുവാരക്കുണ്ട് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






