Sauditimesonline

2 JEDDAH EDU SUMMIT
നാളെയുടെ ക്ലാസ് മുറികളിലേക്ക് പുതിയ ചുവടുവെപ്പ്; ജിദ്ദയില്‍ 'ടീച്ചേഴ്‌സ് എക്‌സലന്‍സ് സമ്മിറ്റ്'

ഒന്‍പത് രാജ്യങ്ങളിലേക്കു കൂടി സന്ദര്‍ശന വിലക്ക്; യാത്രാ നിരോധനം ഏര്‍പ്പെടുത്തുന്ന രാജ്യങ്ങളുടെ എണ്ണം പത്തായി

റിയാദ്: സൗദി അറേബ്യയില്‍ നിന്നു ഒന്‍പത് രാജ്യങ്ങളിലേക്കുളള യാത്രക്ക് നിരോധനം ഏര്‍പ്പെടുത്തി. സ്വദേശികള്‍ക്കും വിദേശികള്‍ക്കും നിരോധനം ബാധകമാണ്. യുഎഇ, കുവൈറ്റ്, ബഹ്‌റൈന്‍, ലെബനന്‍, സിറിയ, ഈജിപ്ത്, ഇറാഖ്, ദക്ഷിണ കൊറിയ, ഇറ്റലി എന്നിവിടങ്ങളിലേക്കാണ് യാത്രാ നിരോധനമെന്ന് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ചൈനയിലേക്കുളള യാത്ര കഴിഞ്ഞ മാസം നിര്‍ത്തിവെച്ചിരുന്നു. ഇതോടെ കൊവിഡ് റൈസിന്റെ പശ്ചാത്തലത്തില്‍ യാത്രാ നിരോധനം ഏര്‍പ്പെടുത്തുന്ന രാജ്യങ്ങളുടെ എണ്ണം പത്തായി ഉയര്‍ന്നു. കൊവിഡ് വൈറസ് പടരുന്നത് തടയുന്നതിനുളള മുന്‍കരുതല്‍ നടപടിയുടെഭാഗമായാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ബഹ്‌റൈന്‍, യുഎഇ, കുവൈത് എന്നിവിടങ്ങളില്‍ നിന്നു റോഡു മാര്‍ഗം ചരക്കു വാഹനങ്ങള്‍ക്കു മാത്രമാണ് പ്രവേശനം. ജിദ്ദ, റിയാദ്, ദമാം എയര്‍ പോര്‍ട്ടുകളില്‍ ജി സി സി രാഷ്ട്രങ്ങളില്‍ നിന്നുളളവരെ പരിശോധനകള്‍ക്കു ശേഷം പ്രവേശനം അനുവദിക്കുന്നുണ്ട്. എന്നാല്‍ ഇവര്‍ കഴിഞ്ഞ 14 ദിവസത്തിനകം കൊവിഡ് പൊട്ടിപ്പുറപ്പെട്ട രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചവരാകരുത്.

അതിനിടെ, റിയാദ് ബൊളിവാര്‍ഡ്, വിന്റര്‍ വണ്ടര്‍ലാന്‍ഡ് തുടങ്ങിയ വിനോദ കേന്ദ്രങ്ങള്‍ അടച്ചതായി സൗദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി അറിയിച്ചു. മസ്ജിദുകളിലെ മതപഠന ക്ലാസുകള്‍, ഖുര്‍ആന്‍ പഠനം എന്നിവ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top