Sauditimesonline

hotha kmcc
ഹോത്തയില്‍ കെഎംസിസി സൗഹൃദ ഇഫ്താര്‍

കോവിഡ് 19 ; റിയാദില്‍ മലപ്പുറം സ്വദേശി നിരീക്ഷണത്തില്‍.

നൗഫല്‍ പാലക്കാടന്‍

റിയാദ്: വിനോദ യാത്ര കഴിഞ്ഞു റിയാദില്‍ തിരിച്ചെത്തിയ മലപ്പുറം സ്വദേശി നിരീക്ഷണത്തില്‍. ഒരാഴ്ചയായി ഇദ്ദേഹം സൗദി ആരോഗ്യമന്ത്രാലയത്തിന്റെ പ്രതേക നിരീക്ഷണ കേന്ദ്രത്തിലാണ്. യാത്ര കഴിഞ്ഞെത്തിയ ഇദ്ദേഹത്തെ ആരോഗ്യമന്ത്രാലയം വിളിച്ചു വരുത്തി നിരീക്ഷണ കേന്ദ്രത്തിലേക്ക് അയക്കുകയായിരുന്നു. രോഗമോ രോഗ ലക്ഷണമോ ഇല്ലെങ്കിലും പതിനാല് ദിവസത്തെ നിരീക്ഷണം ആവശ്യമാണെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ അറിയിച്ചതായി ഇദ്ദേഹം പറഞ്ഞു. സാമ്പിള്‍ പരിശോധനയില്‍ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് നിരീക്ഷണ കേന്ദ്രത്തില്‍ താമസിപ്പിച്ചിട്ടുളളത്. അടുത്ത ദിവസം തന്നെ കേന്ദ്രം വിടാനാകുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കോവിഡ് 19 വ്യാപകമാകുന്ന രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ വിമാനത്താവളത്തില്‍ കര്‍ശന പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. യു എ ഇ, ബഹ്‌റൈന്‍, കുവൈറ്റ്, ഈജിപ്ത്, ദക്ഷിണ കൊറിയ, ഇറ്റലി, ലെബനന്‍, സിറിയ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രക്കു ഇന്ന് മുതല്‍ ആഭ്യന്തര മന്ത്രാലയം വിലക്കു ഏര്‍പ്പെടുത്തി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top