
റിയാദ്: ഷാര്‍ജ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എയര്‍ അറേബ്യ സൗദിയിലേക്കുളള മുഴുവന്‍ സര്‍വീസുകളും മാര്‍ച്ച് 9 മുതല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കൊവിഡ് വൈറസിന്റെ പശ്ചാത്തലത്തിലാണ് സര്‍വീസ് നിര്‍ത്തിയത്. റിയാദ്, അബഹ, ജിസാന്‍, അല്‍ ഖസിം, ജിദ്ദ, തായിഫ്, യാമ്പു, മദീന, ദമാം, അല്‍ ഹസ, അല്‍ ജൗഫ് എന്നിവിടങ്ങളിലേക്കാണ് എയര്‍ അറേബ്യക്ക് സൗദിയില്‍ സര്‍വീസുളളത്. കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നു ഷാര്‍ജ വഴി സൗദിയിലെ വിവിധ എയര്‍പോര്‍ട്ടുകളിലേക്കു ടിക്കറ്റെടുത്ത യാത്രക്കാര്‍ക്ക് ഇതു തിരിച്ചടിയാകും.
അതിനിടെ, കൊവിഡ് 19 വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി റിയാദിലെ വിനോദ കേന്ദ്രങ്ങള്‍ അടക്കാന്‍ തീരുമാനിച്ചു. ബൊളിവാര്‍ഡ്, വിന്റര്‍ വണ്ടര്‍ലാന്‍ഡ് എന്നിവ അടച്ചിടുമെന്ന് സൗദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി അറിയിച്ചു. വിനോദ പരിപാടികള്‍ക്ക് കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിട്ടുളളത്. സന്ദര്‍ശകരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് തീരുമാനമെന്ന് സൗദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി അറിയിച്ചു. പൊതുജനങ്ങള്‍ കൂട്ടം കൂടുന്നത് പരിമിതപ്പെടുത്തും. വൈറസിനെ പ്രതിരോധിക്കാന്‍ നിയോഗിച്ച ഉന്നത തല സമിതിയു ൈനിര്‍ദേശങ്ങള്‍ക്കനുസൃതമായാണ് നടപടിയെന്നും എന്റര്‍െൈന്‍മെന്റ് അതോറിറ്റി വ്യക്തമാക്കി. എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിച്ച വിവിധ വിനോദ പരിപാടികള്‍ സംബന്ധിച്ചു പഠിക്കുന്നുണ്ട്. അതിനു ശേഷം കൂടുതല്‍ നടപടി സ്വീകരിക്കും. കൊവിഡ് വൈറസ് പടരുന്നത് തടയാന്‍ രാജ്യം സ്വീകരിച്ച മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് തീരുമാനങ്ങളെന്നും അതോറിറ്റി വിശദീകരിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.