Sauditimesonline

kuwait
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: കുവൈത്തില്‍ ഉന്നത തലയോഗം

ആശങ്ക വേണ്ട; ജാഗ്രത മതി: കൊവിഡിനെതിരെ ബോധവത്ക്കരണം

റിയാദ്: അല്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് കൊവിഡ് 19 ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. അപ്പോളൊ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി അല്‍ അബീര്‍ റീജിയനല്‍ ഹെഡ് ഡോ. ഷിനൂപ് രാജ് ഉദ്ഘാടനം ചെയ്തു.

ആശങ്ക ആവശ്യമില്ലെന്നും ജാഗ്രതയാണ് ആവശ്യമെന്നും മുഖ്യ പ്രഭാഷണം നടത്തിയ ശ്വാസകോശ രോഗ വിദഗ്ദന്‍ ഡോ. പ്രവീണ്‍ എ. നായര്‍ പറഞ്ഞു. കൊവിഡ് 19ന്റെ പേരില്‍ പരിഭ്രാന്തരാവേണ്ട സാഹചര്യം നിലവിലില്ല. 50 മുതല്‍ 75 ശതമാനം വരെ മരണത്തിന് ഇടയാക്കിയ നിപ്പ വൈറസിനെ അപേക്ഷിച്ച് 3 ശതമാനം മാത്രമാണ് കൊവിഡ് 19ന്റെ മരണ നിരക്കെന്ന് ഡോ. പ്രവീണ്‍ എ നായര്‍ പറഞ്ഞു. തലവേദന, പനി, ചുമ, ശ്വാസ തടസ്സം എന്നിവയുളളവര്‍ ചികിത്സ തേടണം. ഇത്തരം രോഗ ലക്ഷണമുളളവര്‍ വൈറസ് ബാധയില്ലെന്ന് ഉറപ്പുവരുത്തുന്നതു വരെ മറ്റുളളവരുമായി സമ്പര്‍ക്കം പുലര്‍ത്താതെ ഒരു മുറിയില്‍ കഴിയണം. ഐസൊലേഷന്‍ മുറി എന്നത് ജയിലല്ല. ഭയപ്പെടാനൊന്നുമില്ലെന്നും ഡോ. പ്രവീണ്‍ പറഞ്ഞു. കൊവിഡ് വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് വളരെ വേഗം പടരാനുളള സാധ്യതയുണ്ട്. ഇതിനുളള പ്രതിരോധമാണ് സുപ്രധാനം. വ്യക്തി ശുചിത്വം ഉറപ്പുവരുത്തണം. പൊതുയിടങ്ങളില്‍ പോകുന്നവര്‍ മാസ്‌ക് ശരിയായ രീതിയില്‍ ധരിക്കണം. സോപ്പ് ഉപയോഗിച്ച് ചുരുങ്ങിയത് 20 സെക്കന്റെങ്കിലും കൈകള്‍ നന്നായി കഴുകണമെന്നും ഡോ. പ്രവീണ്‍ വ്യക്തമാക്കി. ശ്രോതാക്കളുടെ സംശയങ്ങള്‍ക്കു മറുപടിയും പറഞ്ഞു.

ഇ എം ടി ഗ്‌ളോബലുമായി സഹകരിച്ചു നടത്തിയ പരിപാടി അല്‍ അബീര്‍ റീജിയനല്‍ ഹെഡ് ഡോ. ഷിനൂപ് രാജ് ഉദ്ഘാടനം ചെയ്തു. ഉബൈദ് എടവണ്ണ അധ്യക്ഷത വഹിച്ചു. ഡോ. പ്രവീണിനുളള ഉപഹാരം അബ്ദുല്‍ നാസറും ഡോ. ഷിനൂപ് രാജിനുളള ഉപഹാരം ഷിഹാബ് കൊട്ടുകാടും സമ്മാനിച്ചു. സജിന്‍ നിഷാന്‍ അവതാരകനായിരുന്നു. ഹിബ അബ്ദുല്‍ സലാം സ്വാഗതവും അല്‍ അബീര്‍ അസിസ്റ്റന്റ് ഓപറേഷന്‍ മാനേജന ഷംസീര്‍ നാസര്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top