
റിയാദ്: സാമൂഹിക പ്രവര്‍ത്തകനും ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറിയുമായ രാജു പാപ്പുള്ളി (53) ഹൃദയാഘതത്തെ തുടര്‍ന്നു നാട്ടില്‍ അന്തരിച്ചു. ദീര്‍ഘകാലം റിയാദ് അല്‍ മുംതാസ് പ്രിന്റിംഗ് പ്രസ്സ് ജീവനക്കാരനായിരുന്നു. പ്രമേഹം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നു കഴിഞ്ഞ ആഴ്ച നാട്ടിലേക്ക് മടങ്ങി. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം.

ഒഐസിസിയുടെ തുടക്കം മുതല്‍ സജീവ പ്രവര്‍ത്തകനായിരുന്നു. ഒഎസിസിക്കും കൊണ്‍ഗ്രസ്സ് പ്രസ്ഥാനത്തിനും നഷ്ടമാണു രാജുവിന്റെ വിയോഗമെന്നു ഒഐസിസി പ്രസിഡന്റ് സലീം കളക്കരയും ജനറല്‍ സെക്രട്ടറി ഫൈസല്‍ ബാഹസനും അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

പാലക്കാട് ഷൊര്‍ണൂര്‍ സ്വദേശിയാണ്. ഭൗതിക ശരീരം വരവൂര്‍ പിലാക്കലിലെ വസതിയില്‍ സംസ്‌കരിച്ചു. ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിക്കു വേണ്ടി ജനറല്‍ സെക്രട്ടറി സുരേഷ് ശങ്കര്‍ ഭൗതിക ശരീരത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. പാലക്കാട് ജില്ലാ കമ്മറ്റി മുന്‍ ഭാരവാഹികളായ സുലൈമാന്‍, മുരളി പാപ്പുള്ളി, സൈദലവി എന്നിവരും സന്നിഹിതരായിരുന്നു. ഭാര്യ ബിന്ദു, പ്ലസ് ടൂ വിദ്യാര്‍ഥിയായ അര്‍ജുന്‍ ഏക മകനാണ്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






