Sauditimesonline

gmf calender
ജിഎംഎഫ് പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം

‘അലിഫിയന്‍സ് ടോക്‌സ്’: മൂന്നാം എഡിഷന്‍ സെമി സമാപിച്ചു; ഫൈനല്‍ ജനു. 23ന്

റിയാദ്: അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ‘അലിഫിയന്‍സ് ടോക്‌സ്’ മൂന്നാം എഡിഷന്‍ സെമിഫൈനലിന് സമാപനം. ശ്രീലങ്കന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ: റുക്ഷാന്‍ റസാഖ് ഉദ്ഘാടനം ചെയ്തു. ലളിത ഭാഷയിലൂടെ ആശയസംവേദനം സാധ്യമാക്കുന്നതാണ് മികച്ച പ്രഭാഷണമെന്ന് അദ്ദേഹം പറഞ്ഞു. അലിഫ് ഗ്രൂപ്പ് ഓഫ് സ്‌കൂള്‍സ് സിഇഒ ലുഖ്മാന്‍ അഹമ്മദ് അധ്യക്ഷനായി.

പ്രഭാഷണരംഗത്ത് മികച്ച മുന്നേറ്റം സൃഷ്ടിക്കുന്നതിന് മത്സരാര്‍ത്ഥികള്‍ക്ക് ശാസ്ത്രീയ പരിശീലനം നല്‍കിയ അലിഫിയന്‍സ് ടോക്‌സിന്റെ ഒന്നാം ഘട്ട സ്‌ക്രീനിങ്ങില്‍ ആയിരത്തി മുന്നൂറിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തിരുന്നു. അഞ്ച് വിഭാഗങ്ങളിലായി പങ്കെടുത്ത 50 മത്സരാര്‍ത്ഥികളില്‍ ഓരോ വിഭാഗങ്ങളില്‍ നിന്നും അഞ്ചുപേര്‍ വീതം ജനുവരി 23ന് നടക്കുന്ന മെഗാ എഡിഷന്റെ ഫൈനല്‍ റൗണ്ടില്‍ മാറ്റുരക്കും.

ഫാത്തിമ ലുലുഅ, മുഹമ്മദ് സയ്യാന്‍ അനസ്, അനം ആയത്ത് അസീസ്, അനായ അബ്ദുറഹീം, ലിം ജമീല എന്നിവരാണ് കാറ്റഗറി ഒന്നിലെ വിജയികള്‍. മുസ്‌ന മുഹ്‌സിന്‍, സൈനബ്, ഫാത്തിമ നാസര്‍, മര്‍വാ മുഹമ്മദ്, അമീറ ഹയാത്ത് എന്നിവര്‍ കാറ്റഗറി രണ്ടില്‍ വിജയികളായി. കാറ്റഗറി മൂന്നില്‍ ഷെസാ ബഷീര്‍, ഹാനിയ നവാസ്, അമാലിയ നൂര്‍, ഇനായ മറിയം, നബ അശര്‍ ഫൈനലിസ്റ്റുകളായി. നവാള്‍ മസ്ഹര്‍, മര്‍വാ ഷമീര്‍, ഹഫ്‌സ, മുഹമ്മദ് നഷ്വാന്‍, മുസമ്മില്‍ നവാസ് ഖാന്‍, എന്നിവരാണ് അഞ്ചാം റൗണ്ടിലേക്ക് യോഗ്യത നേടിയത്. ആവേശം നിറഞ്ഞ അഞ്ചാം കാറ്റഗറിയില്‍ ഹരീം മുഹമ്മദ് റാഷിദ്, സമാ മെഹറിന്‍,ഫാത്തിമ മസ് വ, മന്‍ഹ മിര്‍ഷാദ്, അസ്ലഹ് മുഹമ്മദ് എന്നിവരും ഫൈനലിലേക്ക് യോഗ്യത നേടി.

സെമിഫൈനലില്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് മുസ്ഥഫ ആമുഖ പ്രഭാഷണം നടത്തി. മുഹമ്മദ് ഷാഫി (സക്‌സസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍), റുസ്ലാന്‍ അമീന്‍ (ശ്രീലങ്കന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍), ടോസ്റ്റ് മാസ്റ്റര്‍ മുഹമ്മദ് ഷമീം അബൂബക്കര്‍ എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു. അലിഫ് ഗ്ലോബല്‍ സ്‌കൂള്‍ ഡയറക്ടര്‍ മുഹമ്മദ് അഹ്മദ്, ഹെഡ്മാസ്റ്റര്‍ നൗഷാദ് നാലകത്ത്, ഹെഡ്മിസ്ട്രസ് ഫാത്തിമ ഖൈറുന്നിസ, അഡ്മിനിസ്‌ട്രേറ്റര്‍ അലി ബുഖാരി, എന്നിവര്‍ പങ്കെടുത്തു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അനസ് കാരയില്‍ നന്ദി പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top