Sauditimesonline

farewell to viresh 00
വിജേഷ് ആരേഴിക്ക് യാത്രയയപ്പ്

ഐക്യവും സൗഹൃദവും വിളംബരം ചെയ്ത് റിയാദില്‍ ക്രിസ്തുമസ് ആഘോഷം

റിയാദ്: ഇന്ത്യന്‍ എംബസി അങ്കണത്തില്‍ ക്രിസ്തുമസ്, പുതുവത്സരം ആഘോഷിച്ച് ഇന്ത്യന്‍ സമൂഹം. ആദ്യമായാണ് എംബസിയില്‍ വിപുലമായ പരിപാടികളോടെ ക്രിസ്തുമസ് ആഘോഷിക്കുന്നത്. ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജ് ദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു. ഫസ്റ്റ് സെക്രട്ടറി വൈ സബീര്‍ കേക്ക് മുറിച്ച് മധുരം പങ്കുവെച്ചു.

ഇന്ത്യയിലെ വവിധ സംസ്ഥാനങ്ങളില്‍ നിന്നുളള സഭകള്‍ കരോള്‍ ഗാനങ്ങള്‍ ആലപിച്ചു. സാന്താക്ലോസും ബാന്റ് സംഘവും സ്‌നേഹഗീതങ്ങള്‍ ആലപിച്ചു ആഹ്‌ളാദ നൃത്തം ചെയ്തു.

ഇന്ത്യന്‍ സമൂഹത്തിന്റെ ഐക്യവും സൗഹൃദവും വിളംബരം ചെയ്ത ആഘോഷ രാവില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുറമെ സാമൂഹിക പ്രവര്‍ത്തകരായ ശിഹാബ് കോട്ടുകാട്, സെയ്ഖം ഖാന്‍, ഡോ. സലീം, എംബസി ഉദ്യോസ്ഥര്‍ ഉള്‍പ്പെടെ പ്രമുഖര്‍പങ്കെടുത്തു.

റവല്‍ ആന്റണി ഏബല്‍, സതീഷ് കെ. ഡേവിഡ്, പ്രെഡിന്‍ അലക്‌സ് തോമസ്, അബി പോള്‍ യോഹന്നാന്‍, ജോസഫ് ചാമവിള, ജസ്റ്റിന്‍ പുലിക്കൂട്ടില്‍, ലിയോ, സാബു തോമസ്, റോയ് സാം എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top