
റിയാദ്: ഇസ്‌ലാമിക് എജ്യുക്കേഷണല്‍ ബോര്‍ഡ് അന്താരാഷ്ട തലത്തില്‍ നടത്തിയ സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. മദ്‌റസാ വിദ്യാര്‍ഥികള്‍ക്കായി 2025 നവംബര്‍ 29ന് നടത്തിയ പ്രിലിമിനറി, മെയിന്‍ എന്നീ രണ്ട് ഘട്ടങ്ങളിലായിരുന്നു പരീക്ഷ. മൂന്നു മുതല്‍ 12 വരെ ക്ലാസുകളിലെ 1,22,500 വിദ്യാര്‍ഥികള്‍ പ്രിലിമിനറി പരീക്ഷയില്‍ പങ്കെടുത്തു. ഫൈനല്‍ പരീക്ഷ എഴുതിയവരില്‍ 9,520 വിദ്യാര്‍ഥികള്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹരായി.

ഒഎംആര്‍ പരീക്ഷയ്ക്ക് 3,200 സെന്ററുകളിലായി 3500 ഇന്‍വിജിലേറ്റര്‍മാരും 3200 ചീഫ് എക്‌സാമിനര്‍മാരും 220 ഡിവിഷന്‍ സൂപ്രണ്ടുമാരും നേതൃത്വം നല്‍കി. കാരന്തൂര്‍ മര്‍കസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ റാങ്ക് ജേതാക്കളുടെയും സ്‌കോളര്‍ഷിപ്പിന് അര്‍ഹരായവരുടെയും പേര് വിവരങ്ങള്‍ പ്രഖ്യാപിച്ചു.

പരീക്ഷ എഴുതിയ സൗദി അറേബ്യയിലെ മദ്രസ വിദ്യാര്‍ഥികള്‍ മികച്ച വിജയം നേടി. ജിസിസിയില്‍ മൂന്ന് പേര്‍ ഒന്നാം റാങ്കും രണ്ട് പേര്‍ രണ്ടാം റാങ്കും അഞ്ച് പേര്‍ മൂന്നാം റാങ്കും കരസ്ഥമാക്കി. ദര്‍വ്വേശ് നസീര്‍ (ദാറുല്‍ ഹുദാ മദ്രസ തുക്ബ), റിമ യാസര്‍ അറഫാത്ത് (ഇമാം റാസി മദ്രസ ജിദ്ദ), ഫാത്തിമ നബീലാ (അല്‍ ഹിദായ മദ്രസ ദമ്മാം) എന്നിവര്‍ക്കാണ് ഒന്നാം സ്ഥാനം. മുഹമ്മദ് ദയ്യാന്‍ (രിസാലത്തുല്‍ ഇസ്ലാം മദ്രസ റിയാദ്), ഷേഹ് മറിയം (ദാറുല്‍ ഹുദാ മദ്രസ തുക്ബ) എന്നിവര്‍ രണ്ടാം സ്ഥാനവും റഫ റഈസ് (സഖാഫതുല്‍ ഇസ്ലാം ബുറൈദ), മുഹമ്മദ് റിശാല്‍ (റഹ്മാനിയ മദ്രസ സകാക), സൈരിഷ് ഐനുല്‍ (ഹുദാ മദ്രസ നജ്‌റാന്‍), ഹൈഷ ശബീര്‍ (രിസാലത്തുല്‍ ഇസ്ലാം റിയാദ്), ഫാത്വിമ ശാന (അല്‍ ഹിദായ ദമ്മാം) എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ഐ സിഎഫ് നാഷണല്‍ കമ്മിറ്റി അഭിനന്ദിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






