Sauditimesonline

keli
മൂന്ന് പതിറ്റാണ്ട് പ്രവാസം: കേളി പ്രവര്‍ത്തകന്‍ ബഷീറിന് യാത്രയയപ്പ്

‘ദില്‍സെ ഡീന്‍ ഇന്ന്; ഇടുക്കി എംപിയ്ക്ക് സ്വീകരണം

റിയാദ്: ഇടുക്കി പാര്‍ലമെന്റ് അംഗം ഡീന്‍ കുര്യാക്കോസിന് ഇന്ന് റിയാദില്‍ സ്വീകരണം നല്‍കും. ‘ദില്‍സെ ഡീന്‍ കുര്യാക്കോസ് എംപി’ എന്ന പേരിലാണ് പരിപാടി. ഒഐസിസി ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ബത്ഹ സബര്‍മതിയില്‍ വൈകീട്ട് 7ന് ആണ് പരിപാടിയെന്ന് സംഘാടകര്‍ അറിയിച്ചു.

റിയാദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തിയ എംപിയെ ഒഐസിസി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സലിം കളക്കര, ജില്ലാ കമ്മറ്റി പ്രസിഡന്റ് ഷാജി മഠത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഷുക്കൂര്‍ ആലുവ, സക്കീര്‍ ദാനത്ത്, അബ്ദുല്ലാ വല്ലാഞ്ചിറ, ഷിഹാബ് കൊട്ടുകാട് എന്നിവര്‍ സന്നിഹിതരായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top