റിയാദ്: സൗദിയിലെ പ്രമുഖ റീടെയില്‍ വിതരണ ശ്രൃംഖലയായ സിറ്റി ഫഌര്‍ യാമ്പുവില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അല്‍ ഹനാന്‍ സ്ട്രീറ്റില്‍ മൊബൈല്‍ മാര്‍ക്കറ്റിനടുത്താണ് പുതിയ ഷോ റൂം പ്രവര്‍ത്തനം ആരംഭിച്ചത്. ഫ്‌ളീരിയ ഗ്രൂപ്പ് ചെയര്‍മാന്‍ ഫഹദ് അബ്ദുല്‍ കരിം അല്‍ ഗുറൈമില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

സിറ്റി ഫ്‌ളവറിന്റെ 25ാമത് ശാഖയാണ് യാമ്പുവില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഡയറക്ടര്‍മാരായ ഇ കെ റഹിം, മുഹ്‌സിന്‍ അഹമദ് കോയ, ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ ഫസല്‍ റഹ്മാന്‍, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സുനു സുന്ദര്‍, എന്നിവര്‍ക്കു പുറമെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.
വൈവിധ്യമാര്‍ന്ന വസ്ത്ര ശേഖരം, സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഫാഷന്‍ ആഭരണങ്ങള്‍, ഓഫിസ് സ്‌റ്റേഷനറി, കളിപാട്ടങ്ങള്‍, ലഗേജ്, ബാഗ്, കോസ്‌മെറ്റിക്‌സ്, വീട്ടു സാധനങ്ങള്‍, അടുക്കള സാമഗ്രികള്‍, പെര്‍ഫ്യൂംസ്, ലോകോത്തര വാച്ചുകള്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, ഹോം ലിനന്‍ തുടങ്ങി വിവിധ ഡിപ്പാര്‍ട്ടുമെമന്റുകളിലായി വിപുലമായ ശേഖരമാണ് പുതിയ ഷോറൂമില്‍ ഒരുക്കിയിട്ടുളളത്. ഉദ്ഘാടനത്തോടനുബന്ധിച്ച് 150 റിയാലിന് പര്‍ച്ചേസ് ചെയ്യുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും 50 റിയാലിന്റെ അധിക പര്‍ച്ചേസ് പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമെ വിലക്കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






