നൗഫല്‍ പാലക്കാടന്‍

റിയാദ്: ഇഖാമ കാലാവധി അവസാനിക്കുകയോ റീഎന്‍ട്രി വിസ കാലാവധി കഴിയുകയോ ചെയ്താലും സൗദിയിലേക്കു മടങ്ങി വരാന്‍ അവസരം ഒരുക്കുന്നു. അവധിക്ക് പോയവര്‍ക്ക് ആശ്വാസം പകരുന്ന വാര്‍ത്ത പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ ട്വിറ്റര്‍ സന്ദേശത്തിലാണ് അറിയിച്ചത്. കൊവിഡ് പടര്‍ന്നു പിടിക്കുന്ന പ്രതേക സാഹചര്യം കണക്കിലെടുത്ത് മാനുഷിക പരിഗണന നല്‍കി ഇത്തരക്കാര്‍ക്ക് രാജ്യത്തേക്ക് മടങ്ങി വരാന്‍ അവസരമൊരുക്കുമെന്ന് സൗദി പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ട്വിറ്റര്‍ പേജില്‍ ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്കുളള മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. ആയിരക്കണക്കിന് സൗദി പ്രവാസികള്‍ക്ക് ആശ്വാസം പകരുന്നതാണ് സൗദിയുടെ പുതിയ തീരുമാനം.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.