Sauditimesonline

akg
നവകേരള മുന്നേറ്റത്തിന് ഇടത് സര്‍ക്കാര്‍ അനിവാര്യം: കേളി

സൗദിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 62 ആയി

റിയാദ്: സൗദിയില്‍ 17 പേര്‍ക്കു കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 62 ആയി ഉയര്‍ന്നു. നേരത്തെ വൈറസ് സ്ഥിരീകരിച്ച ഒരാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ സൗദി പൗരനും പോര്‍ച്ചുഗലില്‍ നിന്ന് തുര്‍ക്കി വഴി രാജ്യത്തേക്ക് മടങ്ങിയ ഒരാളിനുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇരുവരേയും റിയാദില്‍ ഐസൊഷേന്‍ മുറികളിലേക്കു മാറ്റിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇറാനില്‍ നിന്ന് ഒമാന്‍ വഴി എത്തിയ സൗദി പൗരന്‍ അല്‍ അഹ്‌സയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ആറ് ദിവസം തുര്‍ക്കിയിലും അഞ്ച് ദിവസം ലെബനനിലും ചെലവഴിച്ച സൗദി യുവതിയാണ് മറ്റൊരാള്‍. ലെബനനിലെത്തിയതു മുതല്‍ ഇവരില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. ഇവരെ ജിദ്ദയില്‍ ഐസൊലേഷന്‍ മുറിയിലേക്കു മാറ്റി.

ഇറാഖ് സന്ദര്‍ശനം കഴിഞ്ഞ് സൗദിയിലെത്തിയ രണ്ട് സൗദി സ്ത്രീകള്‍ക്ക് രോഗ ലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍ പരിശോധനയില്‍ വൈറസ് സാന്നിധ്യം കണ്ടതിനെ തുടര്‍ന്ന് ഖത്തീഫില്‍ ചികിത്സയിലാണ്. ഈജിപ്തില്‍ രോഗ ബാധയുളള ആളുമായി സമ്പര്‍ക്കം പുലര്‍ത്തിയ 11 ഈജിപ്ഷ്യന്‍ പൗരന്‍മാര്‍ മക്കയിലെത്തിയിരുന്നു. ഇവരിലും വൈറസ് ബാധ സ്ഥിരീകരിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top