Sauditimesonline

3 GREENGEN
പ്രകൃതി സംരക്ഷണം യുവത്വത്തിന്റെ ഉത്തരവാദിത്തം: ഫോക്കസ് സെമിനാര്‍

ചിന്തയും കഴിവും വേദിയിൽ; യാര സ്‌കൂളില്‍ സ്റ്റുഡന്റ്‌-ലെഡ് കോണ്‍ഫറന്‍സ്

റിയാദ്: വിദ്യാര്‍ത്ഥികളുടെ സര്‍ഗ വൈഭവവും വ്യക്തിത്വ വികസനവും വിളംബരം ചെയ്തു യാര ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ സ്റ്റുഡന്റ്‌-ലെഡ് കോണ്‍ഫറന്‍സ്. ഒന്നാം ക്ലാസ്മുതല്‍ മൂന്നാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലായിരുന്നു കോണ്‍ഫറന്‍സ്. ക്ലാസ്‌റൂം പ്രവര്‍ത്തനങ്ങളുംസാംസ്‌കാരിക പരിപാടികളും സമന്വയിപ്പിച്ച് ഒരുക്കിയ പരിപാടിയില്‍ കുട്ടികള്‍ പഠിച്ച കാര്യങ്ങള്‍ പ്രായോഗികമായി അവതരിപ്പിക്കാന്‍ അവസരം ലഭിച്ചു.

ഡെന്റല്‍ വെല്‍നെസ്, വൈല്‍ഡ് ലൈഫ്, മാത്ത്‌സ് എവരിവെയര്‍, ഇംഗ്ലീഷ് ഹബ്, സ്‌റ്റോണ്‍ ഏജ്, വേദിക് വില്ലേജ്, ടെക് കോര്‍ണര്‍, ഓഷ്യന്‍ ടെയില്‍സ്, ഫിറ്റ് കോര്‍ണര്‍ തുടങ്ങിയ വിഷയങ്ങളിലാണ് ക്ലാസ്‌റൂം പ്രവര്‍ത്തനങ്ങള്‍ നടന്നത്. ഇതുവഴി ഗണിതം, ഇംഗ്ലീഷ്, പരിസ്ഥിതി പഠനം, സാമൂഹ്യശാസ്ത്രം, കമ്പ്യൂട്ടര്‍, ആരോഗ്യ വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങള്‍ കുട്ടികള്‍ക്ക് അനായാസം മനസ്സിലാക്കാന്‍ സാധിച്ചു.

ക്ലാസ്‌റൂം പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമായ ഗാനങ്ങളും നൃത്തങ്ങളും ഉള്‍പ്പെടുത്തിയ സാംസ്‌കാരിക പരിപാടികളും അരങ്ങേറി. വിദ്യാര്‍ത്ഥികളുടെ ഉത്തരവാദിത്വബോധം, ആത്മവിശ്വാസം എന്നിവ വളര്‍ത്തുന്ന മികച്ച വിദ്യാഭ്യാസ പരിപാടിയായിരുന്നു സ്റ്റുഡന്റ്‌-ലെഡ് കോണ്‍ഫറന്‍സ്.

യാര ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പുതിയ അധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചതായി സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു. ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ (ക്യൂസിഐ) NABET അംഗീകാരം ലഭിച്ച സൗദി അറേബ്യയിലെ ഏക വിദ്യാഭ്യാസ സ്ഥാപനമെന്ന ബഹുമതിയും യാര ഇന്റര്‍നാഷണല്‍ സ്‌കൂളിനാണ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top