Sauditimesonline

crown-prince-gcc-summit
സുരക്ഷ ഉറപ്പുവരുത്തുമെന്ന് മന്ത്രി സഭ; വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച

മരുഭൂമിയിലെ കപ്പലിന് ഗമ കൂടും; സൗദിയില്‍ ഒട്ടകങ്ങള്‍ക്ക് പാസ്‌പോര്‍ട്ട്

റിയാദ്: ഒട്ടകങ്ങള്‍ക്ക് ഫോട്ടോപതിച്ച പാസ്‌പോര്‍ട്ട് അനുവദിച്ചു സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം. ഡെപ്യൂട്ടി മന്ത്രി മന്‍സൂര്‍ ബിന്‍ ഹിലാല്‍ അല്‍മുശൈത്തി പദ്ധതി ഉദ്ഘാടനം ചെയ്തു. സൗദി വിഷന്‍ 2030 പദ്ധതികളുടെ ഭാഗമായി ഒട്ടക രംഗം നിയന്ത്രിക്കുന്നതിന്റെയും തിരിച്ചറിയാന്‍ സഹായിക്കുന്നതിന്റെയും ഭാഗമായാണ് പാസ്‌പോര്‍ട്ട് ഏര്‍പ്പെടുത്തിയത്. മാത്രമല്ല, പ്രാദേശിക, അന്തര്‍ദേശീയ വിപണികളില്‍ വിശ്വാസ്യത വര്‍ധിപ്പിക്കാന്‍ പദ്ധതി സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കന്നുകാലി, മത്സ്യബന്ധന മേഖലയുടെ വികസനത്തിന് വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നത്. ഇത്തരത്തില്‍ ഒട്ടക മേഖലയെ വികസിപ്പിക്കാനാണ് പദ്ധതി. ഒട്ടക ഡാറ്റ, ഉടമസ്ഥാവകാശം, ഇനങ്ങള്‍ എന്നിവയും പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തും. ഒട്ടകങ്ങള്‍ക്കുള്ള പാസ്‌പോര്‍ട്ട് ഔദ്യോഗിക രേഖയായിരിക്കും. ഇനിമുതല്‍ പാസ്‌പോര്‍ട്ടുളള ഒട്ടകങ്ങള്‍ക്ക് വിപണിയില്‍ മൂല്യം ഉയരുകയും ആവശ്യക്കാര്‍ കൂടുകയും ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top