
റിയാദ്: പ്രവാസി സമൂഹത്തിന് ആശ്വാസം പകര്ന്ന് ഇന്ത്യന് എംബസി ഉദ്യോഗസ്ഥരുടെ പര്യടനം. ഹായില്, ബുറൈദ, ദമ്മാം എന്നീ മൂന്ന് നഗരങ്ങളിലാണ് കോണ്സുലര് അറ്റസ്റ്റേഷന് സേവനങ്ങള് ഒരുക്കിയത്. വിവിധ രേഖകള് സാക്ഷ്യപ്പെടുത്തുന്നതിനും പരാതികള് സ്വീകരിക്കുന്നതിനും സൗകര്യം ഒരുക്കിയിരിന്നു.

ഇന്ത്യന് പ്രവാസികള് ആവേശത്തോടെയാണ് സേവന കേന്ദ്രങ്ങളിലെത്തിയത്. എംബസിയെ നേരിട്ട് സമീപിക്കേണ്ടി വരുന്ന സേവനങ്ങള് ജോലിചെയ്യുന്ന നഗരത്തില് ലഭ്യമാകുന്നത് വലിയ ആശ്വാസമായെന്ന് പ്രവാസികള് പ്രതികരിച്ചു. പ്രവാസികള്ക്ക് ആവശ്യമായ സേവനങ്ങള് തൃപ്തികരമായി പരിഹരിക്കുകയും നടപടിക്രമങ്ങള് സമയബന്ധിതമായി പൂര്ത്തിയാക്കിയെന്ന് എംബസി വൃത്തങ്ങളും വ്യക്തമാക്കി.

ഫെബ്രുവരി 13ന് ജുബൈല്, അല് ഹുഫൂഫ്-അല് ഹസ, വാദി അല് ദവാസിര് എന്നിവിടങ്ങളിലും ഉദ്യോഗസ്ഥര് സന്ദര്ശനം നടത്തും. ജുബൈല് മാളിന് എതിര് വശം വിഎഫ്എസ് സെന്റര്, അല് ഹഫൂഫില് അല് ഒമരിരിയ, സഫ മെഡിക്സിലും വാദി ദവാസിര് കിംഗ് സല്മാന് ബിന് അബ്ദുല് അസീസ് റോഡില് ഹോട്ടല് ഖമാസീനിലുമാണ് സംഘം സന്ദര്ശിക്കും. വിഎഫ്എസ് വഴി മുന്കൂട്ടി ബുക്ക് ചെയ്യുന്നവര്ക്കാണ് സേവനം ലഭ്യമാക്കുന്നതെന്നും എംഎബസി അറിയിച്ചു.

വാര്ത്തകള് വാട്സ്ആപ്പില് ലഭിക്കാന് ലിങ്കില് ക്ലിക്ക് ചെയ്യൂ…
വാര്ത്തകള് editor@sauditimesonline.com എന്ന വിലാസത്തില് ഇമെയില് ചെയ്യുക. വാര്ത്തകള് അയക്കുന്നവര് പേരും മൊബൈല് നമ്പരും എഴുതാന് മറക്കരുത്.






