Sauditimesonline

THANAL
റിയാദില്‍ തണല്‍ ചേമഞ്ചേരി വിഭവ സമാഹരണം

തൊഴില്‍ കേന്ദ്രീകൃത പഠന പരിശീലനം; ദമ്മാമില്‍ ഡിമോയിസ് ബിസിനസ് സ്‌കൂള്‍ ഉദ്ഘാടനം

ദമ്മാം: ഡിമോയിസ് ബിസിനസ് സ്‌കൂള്‍ ദമ്മാം ക്യാംപസ് ഉദ്ഘാടനം ചെയ്തു. വ്യവസായ ആവശ്യങ്ങള്‍ക്കും കാലാനുസൃത തൊഴില്‍ സാധ്യതകള്‍ക്കും അനുസൃതമായ പഠന-പാഠ്യേതര രീതികള്‍ സമന്വയിപ്പിച്ച സിലബസില്‍ വിദ്യാര്‍ത്ഥികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ക്യാംപസ് ആരംഭിച്ചത്. അരാംകോ എഫ്എം സര്‍വീസസ് ഗ്രൂപ് ലീഡ് അഫ്താബ് സി മുഹമ്മദ്, ടിപി ഗ്രൂപ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ടിപി മുഹമ്മദ്, കെഎംസിസി നാഷണല്‍ കമ്മറ്റി സെക്രട്ടറി അലിക്കുറ്റി ഒളവട്ടൂര്‍, സിജി ചെയര്‍മാന്‍ അബ്ദുല്‍ മജീദ്, അതാഅ് എഡ്യൂകേഷന്‍ കമ്പനി സൂപ്പര്‍വൈസര്‍ അബ്ദുല്‍ റഹ്മാന്‍,

ഇത്‌റ സാംസ്‌കാരിക കേന്ദ്ര ഡിസൈന്‍ എഞ്ചിനീയര്‍ മുഹമ്മദ് അലി ഷനൂബ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.
ക്യാംപസിന്റെ ഭാഗമായ ഡിമോയിസ് ഇംഗ്ലീഷ് അക്കാദമിയും പ്രവര്‍ത്തനം ആരംഭിച്ചു. ഭാഷാ പ്രാവീണ്യവും ആശയവിനിമയ ശേഷിയും വര്‍ധിപ്പിക്കാന്‍ ശാസ്ത്രീയമായി രൂപകല്‍പ്പന ചെയ്ത പരിശീലന പരിപാടികളാണ് അക്കാദമിയുടെ പ്രത്യേകത. ബിസിനസ് സ്‌കൂളിലേയ്ക്കുളള പ്രവേശനവും ആരംഭിച്ചു.

വ്യവസായമേഖലയുമായി കൈകോര്‍ത്ത് മുന്നേറുന്ന പഠനരീതികളാണ് ഡിമോയിസിന്റെ മുഖ്യ ആകര്‍ഷണം. പ്രോജക്ടുകള്‍, ബിസിനസ് സ്ഥാപനങ്ങളുമായി നേരിട്ടുള്ള പരിചയം, വിദ്യാര്‍ത്ഥികളുടെ കഴിവ് കേന്ദ്രീകരിച്ച് പരിപോഷിപ്പിക്കുന്ന പാഠ്യപദ്ധതി എന്നിവ തൊഴില്‍ മേഖലയില്‍ വിദ്യാര്‍ത്ഥികളെ മത്സരക്ഷമതയുളള ഉദ്യോഗാര്‍ത്ഥികളാക്കി മാറ്റും.

അക്കാദമിക് പഠനം വഴി മികച്ച തൊഴില്‍ നൈപുണ്യം നേടാന്‍ സഹായിക്കുകയാണ് ദമ്മാം ക്യാംപസിന്റെ സുപ്രധാന ദൗത്യം. സാങ്കേതികവിദ്യയുടെയും ബിസിനസ് ലോകത്തിന്റെയും വേഗമേറിയ മാറ്റങ്ങള്‍ക്കനുസൃതമായി വിദ്യാര്‍ത്ഥികളെ പരിശീലിപ്പിച്ച് ആത്മവിശ്വാസത്തോടെ ചുവടുവെക്കാന്‍ ഡിമോയിസ് സഹായിക്കുമെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top