Sauditimesonline

THANAL
റിയാദില്‍ തണല്‍ ചേമഞ്ചേരി വിഭവ സമാഹരണം

യാമ്പു കെഎംസിസി കാല്‍പ്പന്തുത്സവം; ആവേശപ്പോരില്‍ അക്‌നെസ് എഫ്‌സി ചാമ്പ്യന്‍മാര്‍

യാംബു: എം.ടി സഹീര്‍ മെമ്മോറിയല്‍ മെഗാ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ അക്‌നെസ് എഫ്.സി ചാമ്പ്യാന്മാര്‍. കെ.എം.സി.സി യാംബു സെന്‍ട്രല്‍ കമ്മിറ്റി 40-ാം വാര്‍ഷികത്തിന്റെ ഭാഗമായിരുന്നു ടൂര്‍ണമെന്റ്. ഫൈനലില്‍ കാര്‍ഫുഡ് എഫ്.സി സനഇയ്യ ടീമിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. അക്‌നെസ് ടീമിലെ അഫ്‌സല്‍ ‘മാന്‍ ഓഫ് ദി മാച്ച്’ ആയും സഹീര്‍ ഏറ്റവും നല്ല ഗോള്‍ കീപ്പറായും തെരെഞ്ഞെടുത്തു. ടൂര്‍ണമെന്റിലെ ‘ടോപ് സ്‌കോറര്‍’ ആയി എച്ച്.എം.ആര്‍ എവര്‍ഗ്രീന്‍ എഫ്.സിയിലെ സുഹൈറും ഏറ്റവും നല്ല കളിക്കാരന്‍ അക്‌നെസ് എഫ്.സിയിലെ അക്മലുമാണ്.

യാംബു റദ്‌വ ഫ്‌ലഡ്‌ലിറ്റ്‌ സ്‌റ്റേഡിയത്തില്‍ കേരളത്തിലെയും സൗദിയിലെയും പ്രമുഖ മലയാളി താരങ്ങളെ അണി നിരത്തി 13 ടീമുകളാണ് ത്രിദിന ഫുട്ബാള്‍ മാമാങ്കത്തില്‍ മാറ്റുരച്ചത്. ഫൈനലില്‍ ഇന്ത്യന്‍ ഫുട്ബാള്‍ മുന്‍താരം താരം അനസ് എടത്തൊടികയുടെ നിറഞ്ഞ സാന്നിധ്യം കാല്പന്തുക്കളിക്കാരെ ആവേശഭരിതരാക്കി. ട്രോഫി ലോഞ്ചിങ്, ജേതാക്കള്‍ക്കു ട്രോഫി വിതരണം എന്നിവ അനസ് ഇടത്തോടിക നിര്‍വഹിച്ചു

സാംസ്‌കാരിക സമ്മേളനം കെ.എം.സി.സി സൗദി നാഷനല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ ഉദ്ഘാടനം ചെയ്തു. യാംബു കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് നാസര്‍ നടുവില്‍ അധ്യക്ഷത വഹിച്ചു. ‘നാലു പതിറ്റാണ്ടിന്റെ നിറവില്‍ യാംബു കെ.എം.സി.സി’ എന്ന വിഷയം നാഷനല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് കെ.പി.എ കരീം താമരശ്ശേരി അവതരിപ്പിച്ചു. അനസ് എടത്തൊടിക ആശംസകള്‍ നേര്‍ന്നു.

അസ്‌കര്‍ വണ്ടൂര്‍, ഷഫീഖ് മഞ്ചേരി, അജോ ജോര്‍ജ്, ഷബീര്‍ ഹസ്സന്‍, ഇബ്രാഹീം കുട്ടി, നിയാസ് യൂസുഫ്, അനീസുദ്ദീന്‍ ചെറുകുളമ്പ്, ഷൗഫര്‍ വണ്ടൂര്‍, നൗഫല്‍ കാസര്‍കോട്, ആഷിഫ് പെരിന്തല്‍മണ്ണ, അബ്ദുല്‍ ഹമീദ് കാഞ്ഞിരങ്ങാടന്‍, സിറാജ് മുസ്‌ലിയാരകത്ത്, ശങ്കര്‍ എളങ്കൂര്‍, അനസ്, ആബിദ്, ലത്തീഫ്, റഷീദ് കണ്ണൂര്‍, ബഷീര്‍ താമരശ്ശേരി, റസാഖ്, സമീര്‍ എന്നിവര്‍ പങ്കെടുത്തു. കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി നിയാസ് പുത്തൂര്‍ സ്വാഗതവും ഓര്‍ഗനൈസിംഗ് സെക്രട്ടറി അബ്ദുല്‍ കരീം താമരശ്ശേരി നന്ദിയും പറഞ്ഞു.

ട്രോഫികളും മോമെന്റോകളും അനസ് എടത്തൊടിക, കുഞ്ഞിമോന്‍ കാക്കിയ, അബ്ദുല്‍ കരീം താമരശ്ശേരി എന്നിവര്‍ സമ്മാനിച്ചു. ഫുട്ബാള്‍ ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ അലിയാര്‍ മണ്ണൂര്‍, വളണ്ടിയര്‍ ക്യാപ്റ്റന്‍ അബ്ദുല്‍ അസീസ് എല്ലോറ, ടെക്‌നിക്കല്‍ കമ്മിറ്റി കണ്‍വീനര്‍ മന്‍സൂര്‍ ഒഴുകൂര്‍, ഷറഫു പാലീരി, ഷമീര്‍ ബാബു കാരക്കുന്ന്, യാസിര്‍ കൊന്നോല, അര്‍ഷദ് പുളിക്കല്‍, ഹനീഫ തോട്ടത്തില്‍, അബ്ദുറസാഖ് നമ്പ്രം, അബ്ദുല്‍ ഹമീദ് കൊക്കച്ചാല്‍, അഷ്‌റഫ് കല്ലില്‍ എന്നിവര്‍ ടൂര്‍ണമെന്റിന് നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top