Sauditimesonline

THANAL
റിയാദില്‍ തണല്‍ ചേമഞ്ചേരി വിഭവ സമാഹരണം

ഇന്ത്യന്‍ വ്യോമസേന കേന്ദ്രം സന്ദര്‍ശിച്ച് സൗദി എയര്‍ ഡിഫന്‍സ്

റിയാദ്: പ്രതിരോധ സഹകരണത്തിന്റെ ഭാഗമായി റോയല്‍ സഊദി എയര്‍ ഡിഫന്‍സ് ഫോഴ്‌സിലെ നാലംഗ പ്രതിനിധി സംഘം ഇന്ത്യന്‍ വ്യോമ സേനയുടെ ലഖ്‌നൗ കേന്ദ്രം സന്ദര്‍ശിച്ചു. പരിശീലനം, സാങ്കേതിക വിനിമയം എന്നിവയുടെ ഭാഗമായാണ് സന്ദര്‍ശനം.

ഇന്ത്യന്‍ വ്യോമ സേനയുടെ പ്രവര്‍ത്തന രീതി, പരിശീലന സംവിധാനങ്ങള്‍, സാങ്കേതിക ശേഷികള്‍ എന്നിവ പ്രതിനിധി സംഘത്തോട് വിശദീകരിച്ചു. വ്യോമ കേന്ദ്രത്തിലെ വിവിധ യൂണിറ്റുകള്‍, പരിശീലന സൗകര്യങ്ങള്‍ എന്നിവ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ നേരില്‍ വിലയിരുത്തുകയും ചെയ്തു. നഗരത്തിലെ പ്രധാന സ്ഥലങ്ങളും സംഘം സന്ദര്‍ശിച്ചു.

ഇരു രാജ്യങ്ങളുടെയും സായുധ സേനകള്‍ക്കിടയിലെ സഹകരണം കൂടുതല്‍ വിപുലീകരിക്കുന്നതിന്റെ സാധ്യതകള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. പ്രതിരോധ മേഖലയില്‍ അറിവ്, പരിശീലനം, അനുഭവം എന്നിവ പങ്കിടുന്നതിനുള്ള വേദിയായി സന്ദര്‍ശനം മാറിയതായി അധികൃതര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top