Sauditimesonline

THANAL
റിയാദില്‍ തണല്‍ ചേമഞ്ചേരി വിഭവ സമാഹരണം

അതിരുകള്‍ കടന്ന അക്ഷര കൂട്ടായ്മ: മീഡിയ അക്കാദമിയുടെ പ്രവാസി മാധ്യമ ഡയറക്ടറി പ്രകാശനം

തിരുവനന്തപുരം: മീഡിയ അക്കാദമി തയ്യാറാക്കിയ മലയാളി പ്രവാസി മാധ്യമപ്രവര്‍ത്തകരുടെ ഡയറക്ടറി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ടി വി സുഭാഷ് ഐഎഎസ് പ്രകാശനം ചെയ്തു. ടൈംസ് ഓഫ് ഇന്ത്യ ചെന്നൈ റസിഡന്റ് എഡിറ്റര്‍ അരുണ്‍ റാം ആദ്യ കോപ്പി ഏറ്റുവാങ്ങി. പ്രവാസി മാധ്യമ പ്രവര്‍ത്തകരുടെ ലഘുവിവരണമാണ് ഡയറക്ടറിയില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്.

മാധ്യമപ്രവര്‍ത്തനം വെല്ലുവിളി നേരിടുന്ന കാലമാണിതെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത മുന്‍ ചീഫ് സെക്രട്ടറിയും കേരള പബ്ലിക് എന്റര്‍പ്രൈസസ് സെലക്ഷന്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍പേഴ്‌സണുമായ വി.പി.ജോയി ഐഎഎസ് പറഞ്ഞു. സമൂഹത്തില്‍ സൃഷ്ടിക്കപ്പെടുന്ന സത്യത്തിന്റെ ഒന്നോ രണ്ടോ ശതമാനം മാത്രമാണ് അവിടെ വ്യാപരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരള മീഡിയ അക്കാദമിയുടെ കാക്കനാട്ടെ ക്യാമ്പസില്‍ പുതുതായി ഉയരുന്ന ആസ്ഥാന മന്ദിരത്തില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് പഠനഗവേഷണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനു സൗകര്യം ഒരുക്കുമെന്ന് മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു
പൊഫ.വി.കെ.രാമചന്ദ്രന്‍, വി.പി.ജോയ് ഐഎഎസ്, ദൂരദര്‍ശന്‍ മുന്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ കെ.കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ ആദരിച്ചു.

‘മീഡിയാ മെമ്മറീസ് 100’ തയ്യാറാക്കിയ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മാധ്യമ അധ്യാപകനുമായ പി.വി.മുരുകന് ചടങ്ങില്‍ ഉപഹാരം സമര്‍പ്പിച്ചു. അക്കാദമി സെക്രട്ടറി അരുണ്‍ എസ് എസ് സ്വാഗതവും ജനറല്‍ കൗണ്‍സില്‍ അംഗം സുരേഷ് വെളളിമംഗലം നന്ദി യും പറഞ്ഞു. സ്വദേശാഭിമാനികേസരി അവാര്‍ഡ് ജേതാക്കളായ എസ്.ആര്‍.ശക്തിധരന്‍, മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍, ജനയുഗം എഡിറ്റര്‍ രാജാജി മാത്യു തോമസ്, എം.പി.അച്യുതന്‍, എംജി രാധാകൃഷ്ണന്‍, പി.പി.ജെയിംസ്, ജേക്കബ് ജോര്‍ജ്, എന്‍.പി.ചന്ദ്രശേഖരന്‍, കെ.വി സുധാകരന്‍, മാര്‍ക്കോസ് എബ്രഹാം, സരിത മോഹനന്‍ ഭാമ, എസ്.ബിജു, സുഷമ, ടി.കെ.സുജിത്ത്, ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക സെക്രട്ടറി ഷിബു പിളള, മാതൃഭൂമി ന്യൂസ് (ദുബായ്) സീനിയര്‍ റിപ്പോര്‍ട്ടര്‍ സുരേഷ് വെളളിമുറ്റം, യു.എ.ഇ സിറാജ് ദിനപ്പത്രം എഡിറ്റര്‍ കെ.എം.അബ്ബാസ്, എന്നിവര്‍ പ്രസംഗിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top