
റിയാദ്: പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന സാംസ്‌കാരിക പ്രവര്‍ത്തകരായ വാസുദേവന്‍ പിളള -പ്രീതി വാസുദേവന്‍ ദമ്പതികള്‍ക്ക് തട്ടകം റിയാദ് യാത്രയയപ്പ് നല്‍കി. അല്‍മാസ് റെസ്‌റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് പ്രമോദ് കോഴിക്കോട് അധ്യക്ഷത വഹിച്ചു.

തട്ടകം രക്ഷധികാരിയും സ്ഥാപകരില്‍ ഒരാളുമാണ് വാസുവേട്ടന്‍. കലാ കൂട്ടായ്മയ്ക്കു സമ്മാനിച്ച സ്‌നേഹവും പരിചരണവും മറക്കാന്‍ കഴിയില്ലെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ പറഞ്ഞു. തട്ടകം പിച്ചവെച്ച നാള്‍ മുതല്‍ രംഗാവതരണങ്ങളുടെ കളിമുറ്റമായിരുന്നു വാസുവേട്ടന്റെ ഭവനം.

നാടകത്തിന്റെ ജനനവും വളര്‍ച്ചയും കലാരൂപാന്തരവും ആരംഭിച്ചത് അവിടെ നിന്നായിരുന്നു. അവരില്‍ നിന്നു ലഭിച്ച സംരക്ഷണവും സ്‌നേഹ പരിചരണവും വേറിട്ട അനുഭവമായിരുന്നെന്നും പങ്കെടുത്തവര്‍ പറഞ്ഞു. സെക്രട്ടറി ജേക്കബ് കാരത്ര സ്വാഗതവും ഇസ്മായില്‍ കണ്ണൂര്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






