Sauditimesonline

THANAL
റിയാദില്‍ തണല്‍ ചേമഞ്ചേരി വിഭവ സമാഹരണം

തലശ്ശേരി കൂട്ടായ്മ ക്വിസ്; ഒന്നാം സ്ഥാനം ഹാജറാ ഹൈഫയ്ക്ക്

റിയാദ്: തലശ്ശേരി മണ്ഡലം വെല്‍ഫെയര്‍ അസോസിയേഷന്‍ (ടിഎംഡബ്ലിയുഎ) റിപ്പബ്ലിക് ദിന ക്വിസ്സ് മത്സര വിജയിയെ പ്രഖ്യാപിച്ചു. മുഴപ്പിലങ്ങാട് ഹാജറാ ഹൈഫ ഒന്നാം സ്ഥാനം നേടി. തലശ്ശേരിയില്‍ നടന്ന പരിപാടിയില്‍ അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി അബ്ദുല്‍ ഖാദര്‍ മോചേരി ഉപഹാരം സമ്മാനിച്ചു.

രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ ഷാനിദ് അലി, സെലിന്‍ ഫുഹാദ് എന്നിവക്കാണ്. ഇവര്‍ക്കുള്ള ഉപഹാരങ്ങള്‍ ഫെബ്രുവരി 20ന് റിയാദില്‍ നടക്കുന്ന തലശ്ശേരി ഇഫ്താര്‍ സംഗമത്തില്‍ വിതരണം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു.

125 മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത ക്വിസ് മത്സരം ടിഎംഡബ്ലിയുഎ റിയാദ് എജുക്കേഷണല്‍ വിങ്ങിലെ മുഹമ്മദ് സലിം പി വിയുടെ നേതൃത്വത്തിലാണ് അരങ്ങേറിയത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top