Sauditimesonline

THANAL
റിയാദില്‍ തണല്‍ ചേമഞ്ചേരി വിഭവ സമാഹരണം

കരുണയുടെ കൈത്താങ്ങ്: വേങ്ങരയില്‍ റിയാദില്‍ നിന്നൊരു ഭവനം

റിയാദ്: ഇന്ത്യന്‍ കള്‍ചറല്‍ ഫൗണ്ടേഷന്‍ (ഐ.സി.എഫ്) റിയാദ് റീജിയണ്‍ ‘ദാറുല്‍ ഖൈര്‍’ പതിമൂന്നാമത് ഭവനം സമര്‍പ്പിച്ചു. മലപ്പുറം ജില്ലയിലെ വേങ്ങര കുഴിച്ചെന സ്വദേശിയായ പ്രവാസിക്കാണ് ഭവനം സമ്മാനിച്ചത്.

നിര്‍ധനരായ കുടുംബങ്ങള്‍ക്ക് സുരക്ഷിതമായ വീട് ഒരുക്കുക എന്ന ലക്ഷ്യത്തോടെ ഐ.സി.എഫ് നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ദാറുല്‍ ഖൈര്‍. വീടിന്റെ താക്കോല്‍ ദാനം ഐ.സി.എഫ് റിയാദ് സോഷ്യല്‍സര്‍വീസ് ഡയറക്ടറേറ്റ് (എസ്.എസ്.ഡി ) ഡെപ്യൂട്ടി പ്രസിഡന്റ് ബഷീര്‍ മിസ്ബാഹി നിര്‍വ്വഹിച്ചു.

മുസ്‌ലിം ജമാഅത്ത് വേങ്ങര കൂരിയാട് സര്‍ക്കിള്‍ പ്രസിഡന്റ് ഷാഫി മുസ്‌ലിയാര്‍ ബഷീര്‍ മിസ്ബാഹിയില്‍ നിന്നും വീടിന്റെ താക്കോല്‍ ഏറ്റുവാങ്ങി. മുസ്‌ലിം ജമാഅത്ത് കുഴിച്ചെന യൂണിറ്റ് സെക്രട്ടറി മൂസക്കുട്ടി, മുന്‍ ഭാരവാഹി സയ്യിദ് ബാപ്പു തങ്ങള്‍ കുറ്റൂര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top