
റിയാദ്: എറണാകുളം പീസ് വാലി ഹ്യൂമന്‍ കെയര്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്താന്‍ ‘സൗഹൃദ സംഗമം’ സംഘടിപ്പിച്ചു. എറണാകുളം ജില്ലാ പ്രവാസി അസോസിയേഷന്റെ നേതൃത്വത്തില്‍ മലാസ് അല്‍മാസ് ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. വിവിധ സംഘടനാ പ്രതിനിധികളും സാമൂഹിക പ്രവര്‍ത്തകരും പങ്കെടുത്തു.

എടപ്പ പ്രസിഡന്റ് കരീം കാനാമ്പുറം അധ്യക്ഷത വഹിച്ചു. ഷിഹാബ് കൊട്ടുക്കാട് ഉദ്ഘാടനം ചെയ്തു. പീസ് വാലിയുടെ പ്രവര്‍ത്തനങ്ങളുടെ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. ചെയര്‍മാന്‍ പി.എം. അബൂബക്കര്‍ പ്രവര്‍ത്തനങ്ങളും ഭാവി പദ്ധതികളും വിശദീകരിച്ചു.

ജോയ് ചാക്കോ (മജല്‍ അല്‍ റിയാദ്), ഷിയാസ് കോട്ടയില്‍ (അല്‍ റവാഫദ്), അഷ്‌റഫ് മൂവാറ്റുപുഴ (റിയാദ് ഫൈബര്‍ ഗ്ലാസ്), അലി തട്ടുപറമ്പില്‍ ചെറുവട്ടൂര്‍ (കെപിഎംജി), അലി ആലുവ (എടപ്പ ചെയര്‍മാന്‍), നസ്രിയ ജിബിന്‍ (ഇഡബ്ലിയുസി പ്രസിഡന്റ്), സാജു ദേവസ്സി (പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍), നിസാര്‍ കൊച്ചി (കൊച്ചിന്‍ കൂട്ടായ്മ), മുജീബ് മൂലയില്‍ (കെഎംസിസി), റിജോ ഡൊമിനിക്, സെയ്ഫ് കായംകുളം (ഒഐസിസി), റഹ്മാന്‍ മുനമ്പത്ത് (ഫോര്‍ക),

ജയന്‍ കൊടുങ്ങല്ലൂര്‍ (മീഡിയ), സദറുദ്ദീന്‍ കിഴക്കശ്ശേരി (തനിമ), സെയ്ഫ് കൂട്ടുങ്കല്‍ (കൃപ), ഡെന്നിസ് കൈപ്പനാനി (വൈഎംസിഎ), ഷൈജു പച്ച, റിജോഷ് കടലുണ്ടി (റിയാദ് ടാക്കീസ്), അസീന മുജീബ്, നൗറിന്‍ ഹിലാല്‍ (എടപ്പ വിമണ്‍സ് കളക്റ്റീവ്) എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവച്ചു. പ്രോഗ്രാം കണ്‍വീനര്‍ നിഷാദ് ചെറുവട്ടൂര്‍ സ്വാഗതവും എടപ്പ സെക്രട്ടറി സുഭാഷ് അമ്പാട്ട് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






