
റിയാദ്: സൗദി അറേബ്യയില്‍ വിസിറ്റ് വിസ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയില്ലാതെ പുതുക്കി നല്‍കുമെന്ന് ആഭ്യന്തര മന്ത്രാലയം. ഫാമിലി വിസിറ്റ്, ബിസിനസ് വിസിറ്റ്, വര്‍ക് വിസിറ്റ് തുടങ്ങി എല്ലാ കാറ്റഗറിയിലുമുളള സന്ദര്‍ശകര്‍ക്കും വിസ കാലാവധി കഴിഞ്ഞാല്‍ പുതുക്കി നല്‍കുമെന്ന് ആഭ്യന്തര മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സൗദ് അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലായ അബ്ഷിര്‍ വഴിയാണ് വിസിറ്റ് വിസ പുതുക്കാന്‍ സൗകര്യമുളളത്. പിഴയില്ലാതെ വിസ പുതുക്കുന്നതിനുളള ഫീസ് അടച്ച് പുതുക്കാന്‍ കഴിയും. രാജ്യത്ത് പരമാവധി വിസിറ്റ് വിസയില്‍ താമസിക്കാന്‍ അനുമതിയുളളത് 180 ദിവസമാണ്. എന്നാല്‍ നിശ്ചിത കാലയളവില്‍ രാജ്യം വിടാന്‍ കഴിയാത്തവര്‍ക്ക് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ഇളവ് പ്രയോജനപ്പെടുത്താന്‍ കഴിയും. വിസ കാലാവധി കഴിഞ്ഞവര്‍ക്ക് പുതുക്കി നല്‍കുന്നതിനുളള സൗകര്യം അബ്ഷിറില്‍ ലഭ്യമാണെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
അബ്ഷിറില്‍ പുതുക്കാന്‍ കഴിയാത്തവര്‍ക്ക് രാജ്യത്തെ മുഴുവന്‍ പാസ്‌പോര്‍ട്ട് ഓഫീസുകളിലും നേരിട്ട് പുതുക്കാനുളള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൊവിഡ് വൈറസിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വ്യോമ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെ നൂറുകണക്കിന് സന്ദര്‍ശകര്‍ക്ക് രാജ്യം വിടാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് നടപടിയെന്നും മന്ത്രാലയം അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






