
റിയാദ്: പ്രവാസി കൂട്ടായ്മയായ ‘കോഴിക്കോടന്‍സ്’ വിലങ്ങാട് പ്രകൃതി ദുരന്ത ബാധിതര്‍ക്ക് പ്രഖ്യാപിച്ച പുനരധിവാസ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ആദ്യ ഭവനം ഫെബ്രുവരി 14ന് കുടുംബത്തിന് കൈമാറും. ഉച്ചക്ക് ഒന്നിന് പുതിയ ഭവനത്തില്‍ നടക്കുന്ന ചടങ്ങില്‍ ഷാഫി പറമ്പില്‍ എംപിയുടെ സാന്നിധ്യത്തില്‍ കോഴിക്കോടന്‍സ് പ്രതിനിധികള്‍ കുടുംബത്തിന് താക്കോല്‍ കൈമാറും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ നവാസ് ഉള്‍പ്പെടെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ദുരന്തത്തില്‍ നാട് ഒന്നടങ്കം സ്തംഭിച്ച സന്ദര്‍ഭത്തില്‍ ദുരന്തഭൂമിയില്‍ പ്രതിനിധികളെ അയച്ച് പഠനം നടത്തിയാണ് പദ്ധതി പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ാ സന്നദ്ധ സംഘടനകളുടെ ശ്രദ്ധ വിലങ്ങാട് പ്രദേശത്തിന് വേണ്ടത്ര ലഭിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് വിലങ്ങാടിന് പ്രഥമ പരിഗണ നല്‍കിയത്. വയനാട് വിലങ്ങാട് പ്രദേശത്തേക്ക് ദുരന്ത സമയത്ത് നാട്ടില്‍ നിന്നും വിദേശത്തു നിന്നും നിരവധി സഹായ പ്രഖ്യാപനങ്ങള്‍ ഉണ്ടായെങ്കിലും സമയബന്ധിതമായി വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി കൈമാറാന്‍ സാധിച്ചത് നേട്ടമാണെന്നും സംഘാടകര്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ കോഴിക്കോടന്‍സ് ചീഫ് ഓര്‍ഗനൈസര്‍ കെ സി ഷാജു, പുനരധിവാസ കമ്മറ്റി കണ്‍വീനര്‍ റാഫി കൊയിലാണ്ടി, ഫൗണ്ടര്‍ അംഗം മുനീബ് പാഴൂര്‍, മുന്‍ ചീഫ് ഓര്‍ഗനൈസര്‍മാരായ സഹീര്‍ മുഹ്‌യുദ്ദീന്‍, കബീര്‍ നല്ലളം എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






