Sauditimesonline

UDF
സതീശനും കുഞ്ഞാലിക്കുട്ടിയും അഭിസംബോധന ചെയ്യും; റിയാദില്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍

കേളി ഇഫ്താര്‍ സംഘാടക സമിതി; സീബ കൂവോട് ചെയര്‍പേഴ്‌സണ്‍

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി ജനകീയ ഇഫ്താര്‍ മാര്‍ച്ച് 6ന് നടക്കും. മലയാളി പ്രവാസി സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന ഏറ്റവും വലിയ ജനകീയ ഇഫ്ത്താറാണിത്. മലാസ് ലുലു ഹൈപ്പര്‍ അരീനയിലാണ് സംഗമം. ആയിരകണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ഇഫ്താറില്‍ കേളിയും കേളി കുടുംബവേദിയും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്.

ഇഫ്താര്‍ വിജയത്തിനായി വിപുലമായ സംഘാടക സമിതിക്ക് രൂപം നല്‍കി. ബത്ഹ ലൂഹ ഓഡിറ്റോറിയത്തില്‍ നടന്ന യോഗം രക്ഷാധികാരി സെക്രട്ടറിയും ലോക കേരള സഭാ അംഗവുമായ കെപിഎം സാദിഖ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഗഫൂര്‍ ആനമങ്ങാട് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗം സുരേഷ് കണ്ണപുരം പാനല്‍ അവതരിപ്പിച്ചു.

സീബ കൂവോട് (ചെയര്‍പേഴ്‌സണ്‍), രാമകൃഷ്ണന്‍ ധനുവച്ചപുരം, സുധീര്‍ പോരേടം (വൈസ് ചെയര്‍മാന്‍മാര്‍), ഷമീര്‍ കുന്നുമ്മല്‍ (കണ്‍വീനര്‍), കിഷോര്‍ ഇ നിസാം. തോമസ് ജോയ് (ജോയിന്റ് കണ്‍വീനര്‍മാര്‍), ജോസഫ് ഷാജി (സാമ്പത്തിക കണ്‍വീനര്‍), മോഹന്‍ദാസ്, സലിം ആംലാദ്, ശ്രീഷ സുകേഷ് (ജോയിന്റ് കണ്‍വിനര്‍മാര്‍), നസീര്‍ മുള്ളൂര്‍ക്കര (ഗതാഗതം), അനിരുദ്ധന്‍ കീച്ചേരി (വിഭവ സമാഹരണം), ജവാദ് പരിയാട്ട് (സ്‌റ്റേഷനറി), സിജിന്‍ കൂവള്ളുര്‍ (പബ്ലിസിറ്റി), ജാഫര്‍ ഖാന്‍ (പശ്ചാത്തല സജ്ജീകരണം), സുനീര്‍ ബാബു (ഭക്ഷണം), റഫിക്ക് ചാലിയം (ഭക്ഷണം പാക്കിംഗ്), ഗഫൂര്‍ ആനമങ്ങാട് (വളണ്ടിയര്‍ ക്യാപ്റ്റന്‍), റഫിക്ക് പാലത്ത് (സ്‌റ്റോര്‍ ഇന്‍ ചാര്‍ജ്) എന്നിവര്‍ കണ്‍വീനര്‍മാരായ 151 അംഗ സംഘാടക സമിതിക്ക് യോഗം രൂപം നല്‍കി.

രക്ഷാധികാരി സമിതി അംഗങ്ങളായ സുരേന്ദ്രന്‍ കൂട്ടായ്, പ്രഭാകരന്‍ കണ്ടോന്താര്‍, സീബാ കൂവോട്, ജോസഫ് ഷാജി എന്നിവര്‍ പ്രസംഗിച്ചു. ട്രഷറര്‍ മധു ബാലുശ്ശേരി സ്വാഗതവും കണ്‍വീനര്‍ ഷമീര്‍ കുന്നുമ്മല്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top