Sauditimesonline

UDF
സതീശനും കുഞ്ഞാലിക്കുട്ടിയും അഭിസംബോധന ചെയ്യും; റിയാദില്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍

റിയാദില്‍ പ്രവാസി മലയാളി ഫൗണ്ടേഷന്‍ റമദാന്‍ കിറ്റ് വിതരണം

റിയാദ്: പ്രവാസി മലയാളി ഫൗണ്ടേഷന്‍ അത്താഴം, റമദാന്‍ കിറ്റ് എന്നിവയുടെ ആദ്യ ഘട്ട വിതരണം ആരംഭിച്ചു. പെട്രോള്‍ പമ്പ് ജീവനക്കാര്‍, കുറഞ്ഞ ശമ്പളം ലഭിക്കുന്നവര്‍, ലേബര്‍ ക്യാമ്പുകളിലെ പ്രവാസികള്‍, നഗരസഭാ ക്ലീനിംഗ് തൊഴിലാളികള്‍ എന്നിവരെ ലക്ഷ്യമാക്കിയാണ് അത്താഴ വിതരണം. കോര്‍ഡിനേറ്റര്‍ ബഷീര്‍ സാപ്റ്റ്‌ക്കോയുടെ നേതൃത്വത്തില്‍ റമദാന്‍ മുപ്പതു ദിവസവും വിതരണം നടത്തും.

പലവ്യഞ്ജനങ്ങള്‍ അടങ്ങുന്ന റമദാന്‍ കിറ്റ് വിതരണോത്ഘാടനം പിഎംഫ് സെന്‍ട്രല്‍ കമ്മിറ്റി മുതിര്‍ന്ന അംഗങ്ങളായ ജലീല്‍ ആലപ്പുഴ, തൊമ്മിച്ചന്‍ സ്രാമ്പിക്കല്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. റമദാന്‍ സാന്ത്വന കമ്മിറ്റി കണ്‍വീനര്‍ സഫീര്‍ അലി തലാപ്പില്‍ ആമുഖം പറഞ്ഞു. പിഎംഫ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലിം വാലില്ലാപുഴ അധ്യക്ഷത വഹിച്ചു. നാഷണല്‍ കമ്മിറ്റി കോര്‍ഡിനേറ്റര്‍ സുരേഷ് ശങ്കര്‍ റമദാന്‍ സന്ദേശം നല്‍കി. മരുഭൂമിയിലെ ഒറ്റപ്പെട്ട പ്രവാസികളെ കണ്ടെത്തി അരി ഉള്‍പ്പെടെ 14 തരം പലവ്യഞ്ജനങ്ങള്‍ അടങ്ങിയ റമദാന്‍ കിറ്റും വിതരണം ചെയ്യും.

തുച്ച വരുമാനക്കാരായ വനിതാ ജീവനക്കാര്‍ക്ക് ലേബര്‍ ക്യാമ്പില്‍ മാസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന റമദാന്‍ കിറ്റ് വിതരണവും ആരംഭിച്ചു. സിമി ജോണ്‍സണ്‍, സുനി ബഷീര്‍, സുരേഷ് ശങ്കര്‍, ശരീഖ് തൈക്കണ്ടി, ഷിബു ഉസ്മാന്‍, യാസിര്‍ അലി, ജോണ്‍സണ്‍ മാര്‍ക്കോസ്, കെ ജെ റഷീദ്, ജിബിന്‍ സമദ് കൊച്ചി, ശ്യാം വിളക്കുപാറ, ബിനോയ് മത്തായി, മുഹമ്മദ് ഖാന്‍, ബിനു കെ തോമസ്, ഷാജഹാന്‍ ചാവക്കാട്, സിയാദ് വര്‍ക്കല എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

കേരളത്തില്‍ 14 ജില്ലകളിലും നിര്‍ധന വൃക്കരോഗ ബാധിതര്‍ക്ക് റമദാന്‍ സാന്ത്വന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡയാലിസിസ് കിറ്റുകള്‍ വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കാന്‍സര്‍ ബാധിതര്‍, ഗുരുതര രോഗം ബാധിച്ച് ദുരിതം അനുഭവിക്കുന്നവര്‍ക്കും സഹായം എത്തിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. പിഎംഫ് സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി റസ്സല്‍ മഠത്തിപ്പറമ്പില്‍ സ്വാഗതവും ട്രഷറര്‍ നിസാം കായംകുളം നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top