Sauditimesonline

icf haji reception
എസ്.വൈ.എസ് ഹജ്ജ് സെല്‍ തീര്‍ത്ഥാടകര്‍ക്ക് സ്വീകരണം

ഉംറ പൂര്‍ത്തിയാക്കി; കാണാതായ മലയാളി മക്കയില്‍ വിടവാങ്ങി

മക്ക: ഉംറ നിര്‍വ്വഹിക്കാന്‍ ജിദ്ദയില്‍ നിന്നു പോയ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം ഹാജിയാര്‍പളളി തൂക്കുപാലത്തിന് സമീപം കാട്ടില്‍ ഹൗസില്‍ സൈദലവിയുടെ മകന്‍ ബഷീര്‍ (49) ആണ് മരിച്ചത്. ഉംറ നിര്‍വ്വഹിച്ചതിന് ശേഷം മസ്ജിദുല്‍ ഹറമില്‍ റമദാന്‍ ദിനങ്ങള്‍ ചെലവഴിക്കുമെന്ന് സുഹൃത്തുക്കളെ അറിയിച്ചിരുന്നു.

മക്കയില്‍ സുഹൃത്തിനോപ്പമായിരുന്നു താമസം. എന്നാല്‍ ഹറമില്‍ പോയ ബഷീറിനെ കാണാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അനേഷണം നടത്തിയെങ്കിലും വിവരം ലഭിച്ചില്ല. അതിനിടെ മക്ക പൊലീസ് റിയാദിലെ സ്‌പോണ്‍സറെ ബന്ധപ്പെട്ടു. റിയാദില്‍ ബഷീറിന്റെ സുഹൃത്തായ ഗ്ലോബല്‍ ട്രാവത്സിലെ ഹനീഫ തിരൂരിനെ സ്‌പോണ്‍സറാണ് മരണ വിവരം അറിയിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് അറിയുന്നത്. മയ്യിത്ത് മക്ക ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ബത്ഹ കൊമേഴ്‌സ്യല്‍ സെന്ററില്‍ ജനറല്‍ സര്‍വ്വീസ് മേഖലയില്‍ ഏറെ നാള്‍ ജോലി ചെയ്തിരുന്ന ബഷീറിന് റിയാദിലും ഏറെ സുഹൃത്തുക്കളുണ്ട്. കോവിഡിന് മുമ്പ് നാട്ടിലേക്ക് ഫൈനല്‍ എക്‌സിറ്റില്‍ മടങ്ങി. ഒരു വര്‍ഷം മുമ്പാണ് പുതിയ വിസയില്‍ വീണ്ടും തൊഴില്‍ തേടി എത്തിയത്. മാതാവ്: ഫാത്വിമ, ഭാര്യ: സജ്‌ന മൂലങ്കുഴിയില്‍. നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് കെഎംസിസി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top