
റിയാദ്: നിയമ സഭാ തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം അവശേഷിച്ചിരിക്കെ പ്രവാസികള്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ നാട്ടിലെത്താന്‍ കഴിയില്ലെന്ന് ആശങ്ക. പശ്ചിമേഷ്യന്‍ സംഘര്‍ഷം വിമാന സര്‍വീസുകളെ ബാധിച്ചതാണ് കാരണം. ഈദുല്‍ ഫിത്വര്‍ ആഘോഷിക്കാന്‍ നാട്ടിലെത്തിയ പ്രവാസികളുടെ എണ്ണവും ഇത്തവണ ഗണ്യമായി കുറഞ്ഞിരുന്നു. കെഎംസിസി, ഒഐസിസി ഉള്‍പ്പെടെയുളള ജിസിസി രാജ്യങ്ങളിലെ പ്രവര്‍ത്തകരിലേറെയും തെരഞ്ഞെടുപ്പിന് നാട്ടിലെത്താനുളള ഒരുക്കത്തിലായിരുന്നു. അതിനിടെയാണ് ഗള്‍ഫ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഇതോടെ എന്തു ചെയ്യണമെന്നറിയാതെ ആശയക്കുഴപ്പത്തിലാണ് പ്രവാസികള്‍.

സഊദി എയര്‍ലൈന്‍സും ഫ്‌ളൈ നാസും കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേക്ക് പരിമിതമായ സര്‍വ്വീസ് നടത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ 750 റിയാല്‍ മുതല്‍ 900 റിയാല്‍ വരെ എക്കണോമി ടിക്കറ്റ് ലഭിച്ചിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ 2,470 റിയാല്‍ മുതല്‍ 3,460 റിയാല്‍ വരെയാണ് വണ്‍വേ ടിക്കറ്റ് നിരക്ക്. ഇതോടെ വോട്ട് രേഖപ്പെടുത്താനുളള പ്രവാസികളുടെ ആഗ്രഹം സാധിക്കുക എത്ര എളുപ്പമല്ല.

2024ലെ കണക്ക് പ്രകാരം സംസ്ഥാനത്ത് 90,000 പ്രവാസി വോട്ടര്‍മാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ വര്‍ഷം വോട്ടര്‍ പട്ടിക പരിഷ്‌കരണവും എസ്‌ഐആര്‍ ക്യാമ്പയിനും നടന്നതിനാല്‍ കൂടുതല്‍ പ്രവാസികള്‍ വോട്ടേഴ്‌സ് ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്. എന്നാല്‍ വിമാന സര്‍വ്വീസ് ഇല്ലാത്തതും അമിത നിരക്കം ആയിരക്കണക്കിന് പ്രവാസികള്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ കഴിയാത്ത സാഹചര്യമാണുളളത്.

തെരഞ്ഞെടുപ്പ് അടുക്കുന്ന ദിവസങ്ങളില്‍ കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം. മാത്രമല്ല, മിതമായ നിരക്കില്‍ ടിക്കറ്റ് ലഭ്യമാക്കണമെന്നും പ്രവാസികള്‍ ആവശ്യപ്പെട്ടു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






