
റിയാദ്: ഉംറ വിസാ കാലാവധി കഴിഞ്ഞു സഊദിയില്‍ തുടരുന്ന തീര്‍ത്ഥാടകര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഹജ്ജ് സീസണ്‍ തുടങ്ങുന്നതിന് മുമ്പ് തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഉംറ വിസയിലുള്ള മുഴുവന്‍ തീര്‍ത്ഥാടകരും ഏപ്രില്‍ 18നകം രാജ്യം വിടണം. വിസാ കാലാവധി കഴിഞ്ഞു നിയമവിരുദ്ധമായി രാജ്യത്ത് തുടരുന്നവര്‍ക്ക് പിഴ, തടവ്, നാടുകടത്തല്‍ എന്നിവ ഉള്‍പ്പെടെ ശിക്ഷാ നടപടി നേരിടേണ്ടി വരും. നാടുകടത്തലിന് വിധേയമാകുന്നവര്‍ക്ക് ഭാവിയില്‍ സഊദിയിലേക്ക് പ്രവേശന വിലക്കുണ്ടാകും.

കാലാവധി കഴിഞ്ഞു രാജ്യത്ത് തുടരുന്ന തീര്‍ത്ഥാടകരുടെ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഉംറ സര്‍വീസ് ഏജന്‍സികളോട് മന്ത്രാലയം ആവശ്യപ്പെട്ടു. വീഴ്ച വരുത്തുന്ന ഏജന്‍സികള്‍ക്കെതിരെ പിഴ ചുമത്തും. വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് അഭയം നന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കുമെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും.

തീര്‍ത്ഥാടകര്‍ മടക്കയാത്രയ്ക്കുള്ള ക്രമീകരണങ്ങള്‍ നേരത്തെ പൂര്‍ത്തിയാക്കണം. യാത്രാ ടിക്കറ്റുകള്‍ ഉറപ്പാക്കണമെന്നും മന്ത്രാലയം അറിയിച്ചു. വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുന്‍പെങ്കിലും വിമാനത്താവളങ്ങളില്‍ എത്തിച്ചേരണം.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






