Sauditimesonline

vd t
ഹൈക്കമാന്റ് ജനവികാരത്തിനൊപ്പം; വി ഡി സതീശന്‍ മുഖ്യമന്ത്രി: പ്രഖ്യാപനം വൈകാന്‍ കാരണം നേതാക്കളുടെ കടുംപിടുത്തം

ഭരണമാറ്റത്തിന്റെ കാഹളം പ്രവാസ മണ്ണിലും; റിയാദില്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍

റിയാദ്: മണല്‍ക്കാറ്റിന്റെ ചൂടിനെക്കാള്‍ തീക്ഷ്ണമായ രാഷ്ട്രീയ വീര്യം വിളംബരംചെയ്തു റിയാദില്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ആവേശക്കടലായി. ഇടതു സര്‍ക്കാരിനെതിരെ പ്രവാസിയുടെ വികാരവും വിചാരവും ഒരേപോലെ പ്രതിഫലിച്ച സംഗമത്തിന് കെഎംസിസി, ഒഐസിസി സംയുക്തമായി രൂപീകരിച്ച യുഡിഎഫ് സമിതിയാണ് നേതൃത്വം നല്‍കിയത്.
ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കെ.എം.സി.സി പ്രസിഡന്റ് സി.പി മുസ്തഫ ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സുരേഷ് ശങ്കര്‍ ആമുഖ പ്രസംഗം നടത്തി. കെ.എം.സി.സി ചെയര്‍മാന്‍ യു.പി മുസ്തഫ, ഒ.ഐ.സി.സി ഗ്ലോബല്‍ കമ്മിറ്റി അംഗം റഷീദ് കൊളത്തറ എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി.

പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പ്രവര്‍ത്തകരെ ഓണ്‍ലൈനില്‍ അഭിസംബോധന ചെയ്തു. വന്‍ കരഘോഷത്തോടെയാം് അദ്ദേഹത്തിന്റെ പ്രസംഗം യുഡിഎഫ് പ്രവര്‍ത്തകര്‍ എതിരേറ്റത്. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകുംമെന്നും മുന്നോട്ടുള്ള രാഷ്ട്രീയ പോരാട്ടത്തില്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
എറണാകുളം ഡി.സി.സി പ്രസിഡന്റും കൊച്ചി മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ മുഹമ്മദ് ഷിയാസ്, കരുനാഗപ്പള്ളി, ആലപ്പുഴ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളായ സി.ആര്‍ മഹേഷ്, എഡി തോമസ് എന്നിവരും ഓണ്‍ലൈനില്‍ പ്രസംഗിച്ചു.

സംസ്ഥാന സര്‍ക്കാറിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് യോഗത്തില്‍ ഉയര്‍ന്നത്. ഭരണപരമായ അനാസ്ഥയും ജനക്ഷേമ പദ്ധതികളിലെ താളപ്പിഴകളും കേരളത്തെ പിന്നോട്ട് നയിച്ചു. കോവിഡ് കാലത്ത് പ്രവാസികള്‍ നേരിട്ട ദുരിതങ്ങള്‍ പ്രധാന ചര്‍ച്ചാവിഷയമായി. നാട്ടിലേക്ക് മടങ്ങാനാവാതെ വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ അനുഭവിച്ച മാനസികവും സാമ്പത്തികവുമായ പ്രതിസന്ധികളും അവതരിപ്പിച്ചു.

‘സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും, നിറവേറ്റാനായില്ല’ എന്ന വിമര്‍ശനം പലരും ആവര്‍ത്തിച്ചു. ചാര്‍ട്ടര്‍ വിമാനങ്ങള്‍, ക്വാറന്റൈന്‍ സൗകര്യങ്ങള്‍, സാമ്പത്തിക സഹായങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വീഴ്ചകള്‍ പ്രവാസികളുടെ മനസ്സില്‍ ഇന്നും മുറിവാണ്. പ്രവാസികളുടെ കണ്ണീരില്‍ വാഗ്ദ്ധാനങ്ങളുടെ കൊട്ടാരം പണിത ഭരണകൂടം എന്ന വിമര്‍ശനവും ഉയര്‍ന്നു.
അതേസമയം, യുഡിഎഫ് അധികാരത്തിലെത്തുമ്പോള്‍ പ്രവാസികള്‍ക്കായി പ്രത്യേക ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് നേതാക്കള്‍ ഉറപ്പുനല്‍കി. തൊഴില്‍ സുരക്ഷ, പുനരധിവാസം, നിക്ഷേപ സൗകര്യങ്ങള്‍ തുടങ്ങിയ മേഖലകളില്‍ സമഗ്ര ഇടപെടലുകള്‍ ഉണ്ടാകുമെന്ന് അവര്‍ വ്യക്തമാക്കി.

നവാസ് വെള്ളിമാട്കുന്ന്, നൗഫല്‍ പാലക്കാടന്‍, മജീദ് ചിങ്ങോലി, റഹ്മാന്‍ മുനമ്പത്ത്, അഷ്‌റഫ് വെള്ളേപാടം, മുഹമ്മദ് വേങ്ങര, മുഹമ്മദലി മണ്ണാര്‍ക്കാട്, ഷംനാദ് കരുനാഗപ്പള്ളി, മൃദുല വിനീഷ്, റഹ്മത്ത് അഷ്‌റഫ്, മുജീബ് ഉപ്പട,ഷംനാദ് കരുനാഗപ്പള്ളി, മൊയ്തീന്‍കുട്ടി തെന്നല, അസ്‌ക്കര്‍ കണ്ണൂര്‍, റിജോ ഡൊമിനിക്ക്, സജീര്‍ പൂന്തുറ, അമീര്‍ പട്ടണത്, അബ്ദുറഹ്മാന്‍ ഫറോക്ക്,

ജലീല്‍ തിരൂര്‍, ബാലു കുട്ടന്‍, ഷുക്കൂര്‍ ആലുവ, അസീസ് വെങ്കിട്ട, നജീബ് നെല്ലാംകണ്ടി, ബഷീര്‍ താമരശ്ശേരി, അഷറഫ് മേച്ചേരി, റഫീക് മഞ്ചേരി, മാള മുഹയുദ്ധീന്‍, സിറാജ് വള്ളിക്കുന്ന്, സൈഫ് കായംകുളം, അഷറഫ് കല്പകഞ്ചേരി, കരീം കൊടുവള്ളി, അനീര്‍ ബാബു, ജോണ്‍സണ്‍ മാര്‍ക്കോസ്, ജസീല മൂസ, ഷമീര്‍ പറമ്പത്ത് എന്നിവര്‍ സംസാരിച്ചു. കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര സ്വാഗതവും, ഒ.ഐ.സി.സി ട്രഷറര്‍ സന്തോഷ് വിളയില്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top