Sauditimesonline

saidalavi obit
മലയാളി വാഹനത്തില്‍ മരിച്ച നിലയില്‍

റെയ്ഡ് തുടരുന്നു; ഒരാഴ്ചയ്ക്കിടെ 14,000 നിയമ ലംഘകര്‍ പിടിയില്‍

റിയാദ്: ഒരാഴ്ചക്കിടെ സൗദി അറേബ്യയില്‍ 14,242 നിയമ ലംഘകര്‍ പിടിയിലായി. താമസ, തൊഴില്‍ നിയമങ്ങള്‍, അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ എന്നിവ ലംഘിച്ചവരെയാണ് പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ വിവിധ സുരക്ഷാ വകുപ്പുകള്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും നിയമ ലംഘകര്‍ അറസ്റ്റിലയാത്.

പിടിയിലായവരില്‍ 9,451 പേര്‍ ഇഖാമ നിയമം ലംഘിച്ചവരാണ്. അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചതിന് 2,931 പേരും തൊഴില്‍ നിയമലംഘനത്തിന് 1,860 പേരും പിടിയിലായി. രാജ്യത്തേക്ക് നിയമവിരുദ്ധമായി അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ 827 പേരെയാണ് ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് പിടികൂടി. ഇതില്‍ ഭൂരിഭാഗവും യമന്‍, എത്യോപ്യന്‍ സ്വദേശികളാണ്. നിയമവിരുദ്ധമായി രാജ്യം വിടാന്‍ ശ്രമിച്ച 52 പേരും പിടിയിലായവരില്‍ ഉള്‍പ്പെടും.

നിയമലംഘകര്‍ക്ക് താമസം, ഗതാഗതം ജോലി, അഭയം എന്നിവ നല്‍കുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടിയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇത്തരക്കാര്‍ക്ക് 15 വര്‍ഷം വരെ തടവും 10 ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും. അവര്‍ ഉപയോഗിച്ച വാഹനങ്ങളും താമസസ്ഥലങ്ങളും കണ്ടുകെട്ടും. 15,225 പുരുഷന്മാരും 2,367 സ്ത്രീകളും ഉള്‍പ്പെടെ 17,592 നിയമലംഘകര്‍ക്കെതിരെ നിയമനടപടികള്‍ പുരോഗമിക്കുകയാണ്. പതിനായിരത്തിലധികം വിദേശികളെ നാടുകടത്തുന്നതിന് യാത്രാ രേഖകള്‍ ശരിയാക്കാന്‍ എംബസികള്‍ക്ക് വിവരം കൈമാറിയെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top