
റിയാദ്: സൗദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് നടത്തിയ ആക്രമണ ശ്രമങ്ങളെ വിവിധ രാജ്യങ്ങള്‍ അപലപിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് 11 ബാലിസ്റ്റിക് മിസൈലുകളും 22 ഡ്രോണുകളും സഊദിയെ ലക്ഷ്യമാക്കി ആക്രമണ ശ്രമം നടത്തിയത്. ഇന്നലെ രാവിലെ കിഴക്കന്‍ പ്രവിശ്യയിലെ ആകാശത്ത് പ്രത്യക്ഷപ്പെട്ട 18 ഡ്രോണുകള്‍ വ്യോമ പ്രതിരോധ സേന ആകാശത്ത് തകര്‍ത്തതായും പ്രതിരോധ മന്ത്രാലയം വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലിക്കി പറഞ്ഞു.

ഇറാനില്‍ നിന്നാണ് മിസൈലുകളും ഡ്രോണുകളും എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവയില്‍ ചിലതാണ് ജുബൈല്‍ പെട്രോകെമിക്കല്‍ പ്ലാന്റുകള്‍ സ്ഥിതി ചെയ്യുന്ന മേഖലയില്‍ പതിച്ചത്. ഊര്‍ജ്ജ കേന്ദ്രങ്ങളിലുണ്ടായ കേടുപാടുകള്‍ സിവില്‍ ഡിഫന്‍സും പ്രതിരോധ മന്ത്രാലയവും വിലയിരുത്തി വരികയാണ്.

ഗള്‍ഫ് മേഖലയില്‍ യുദ്ധം പടരാതിരിക്കാന്‍ സൗദി അറേബ്യയുടെ സംയമനത്തെ പല വിദേശ രാജ്യങ്ങളും അഭിനന്ദിച്ചു. അതിനിടെ, അമേരിക്കന്‍ പങ്കാളിത്തമുള്ള ഗള്‍ഫിലെ വിവിധ കമ്പനികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി അടച്ച ബഹ്‌റൈന്‍ കോസ്‌വേ ഇന്ന്

ആക്രമണ സാഹചര്യങ്ങളില്‍ കെട്ടിടങ്ങളുടെ ടെറസിലോ ബാല്‍ക്കണിയിലോ നില്‍ക്കരുതെന്ന് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി. ആക്രമണ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






