
റിയാദ്: പത്തനംതിട്ടയില്‍ സാംസ്‌കാരിക പരിപാടിയില്‍ കവി കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ച സംഭവം അങ്ങേയറ്റം പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന് കേളി കലാ സാംസ്‌കാരിക വേദി സെക്രട്ടറിയേറ്റ്. സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും ഉത്തരേന്ത്യയില്‍ ദളിത്-ന്യൂനപക്ഷ സമൂഹങ്ങള്‍ക്കുമെതിരെ നടക്കുന്ന വര്‍ഗീയ പീഡനങ്ങള്‍ക്കെതിരെ സംസാരിക്കവേയാണ് പ്രസംഗം തടസ്സപ്പെടുത്തിയത്. സാംസ്‌കാരിക വേദികളിലെ അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണങ്ങള്‍ ഭയാനകവും ജനാധിപത്യവിരുദ്ധവുമാണെന്ന് പ്രസ്താവന കുറ്റപ്പെടുത്തി.


കേരളം ജാതിമത ഭേദമന്യേ എല്ലാവര്‍ക്കും സുരക്ഷിതമായി ജീവിക്കാന്‍ കഴിയുന്ന ഇടമാണെന്നും വര്‍ഗീയ അതിക്രമങ്ങളില്‍ നിന്ന് രക്ഷതേടി കേരളത്തിലെത്തിയ ദമ്പതികളുടെ ഉദാഹരണം ചൂണ്ടിക്കാട്ടി കുരീപ്പുഴ ശ്രീകുമാറിന്റെ പരാമര്‍ശമാണ് അസഹിഷ്ണുതയ്ക്ക് ഇടയാക്കിയതെന്ന് വിലയിരുത്തപ്പെടുന്നു. ‘ഇവിടെ രാഷ്ട്രീയം പറയാന്‍ പാടില്ല’ എന്ന നിലപാടിനെ തള്ളിക്കളഞ്ഞുകൊണ്ട്, താന്‍ രാഷ്ട്രീയ കവിയാണെന്നും കവിതകളില്‍ രാഷ്ട്രീയം ഉണ്ടാവുമെന്നും കുരീപ്പുഴ ശ്രീകുമാര്‍ ആവര്‍ത്തിച്ചത് സാംസ്‌കാരിക കേരളത്തിന്റെ ഉറച്ച ശബ്ദമായി മാറി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കലാകാരന്മാരെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും നിശബ്ദരാക്കാന്‍ ശ്രമങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍, ഇത്തരം പ്രവണതകള്‍ കേരളത്തിന്റെ പുരോഗമന മണ്ണില്‍ നടപ്പിലാകില്ലെന്ന് കവി നല്‍കിയ മറുപടി ശക്തമായ ചെറുത്തുനില്‍പ്പിന്റെ പ്രഖ്യാപനമാണ്. സംഭവത്തില്‍ കേളി കലാ സാംസ്‌കാരിക വേദി ശക്തമായ പ്രതിഷേധിക്കുകയും കുരീപ്പുഴ ശ്രീകുമാറിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






