Sauditimesonline

HAJJ PERMIT
ഹജ്ജ് അനുമതിപ്പത്രം ഇല്ല; ആറു പേരെ കസ്റ്റഡിയിലെടുത്തു

സമാധാനശ്രമം ശക്തമാക്കി സഊദി

റിയാദ്: സമാധാനം ലക്ഷ്യമിട്ട് നിര്‍ണ്ണായക നയതന്ത്ര നീക്കങ്ങളുമായി സഊദി വിദേശകാര്യമന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ഇന്നലെ ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി. നിലവിലെ സാഹചര്യങ്ങളും സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള വഴികളും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് ഇരുപക്ഷവും ഉറപ്പുനല്‍കി.

ഇന്നലെ പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അഫ്ഗാനിസ്ഥാന്‍ വിദേശകാര്യമന്ത്രി അമീര്‍ ഖാന്‍ മുത്തഖി, ബഹ്‌റൈന്‍ വിദേശകാര്യമന്ത്രി അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി എന്നിവരുമായും ഫോണില്‍ സംസാരിച്ചു. പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വം പരിഹരിക്കാന്‍ സഊദി അറേബ്യയുടെ നേതൃത്വത്തില്‍ നടക്കുന്ന നയതന്ത്ര ഇടപെടലുകളുടെ ഭാഗമായാണ് വിവിധ രാജ്യങ്ങളിലെ മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചകള്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top