
റിയാദ്: സൗദിയില്‍ കൊവിഡ് വൈറസിനെ നേരിടാന്‍ ആവശ്യമായ മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഫാക്ടറികള്‍ക്ക് മുഴുവന്‍ പിന്തുണയും നല്‍കുമെന്ന് വ്യവസായ, ധാതുവിഭവ വകുപ്പ് മന്ത്രി ബന്ദര്‍ അല്‍ ഖുറൈഫ് പറഞ്ഞു. റിയാദ് സെക്കന്റ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന ഫാക്ടറികളില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ക്ഷാമം നേരിടുകയും ചരക്കു ഗതാഗതം താറുമാറാവുകയും ചെയ്ത സാഹചര്യത്തില്‍ ആവശ്യമായ മുഴുവന്‍ ഉല്‍പ്പന്നങ്ങളും നിര്‍മിക്കാന്‍ രാജ്യത്തെ ഫാക്ടറികള്‍ക്ക് ശേഷയുണ്ടെന്ന് മന്ത്രി ബന്ദര്‍ അല്‍ ഖുറൈഫ് പറഞ്ഞു.
സൗദി നിക്ഷേപകരുടെ ഉടമസ്ഥതയിലുള്ള 12,600 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള അറേബ്യന്‍ മെഡിക്കല്‍ പ്രൊഡക്ട്‌സ്, 20,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള നാഷണല്‍ മെഡിക്കല്‍ പ്രൊഡക്ട്‌സ് തുടങ്ങി നിരവധി കമ്പനികളില്‍ മന്ത്രിയും സംഘവും സന്ദര്‍ശനം നടത്തി. പ്രത്യേക സാഹചര്യം പരിഗണിച്ച് 24 മണിക്കൂറും കമ്പനി പ്രവര്‍ത്തിക്കുന്നുണ്ട്.
വ്യവസായ വകുപ്പ് സഹമന്ത്രി എന്‍. ഒസാമ അല്‍സമില്‍, സൗദി അതോറിറ്റി ഫോര്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റീസ് ആന്‍ഡ് ടെക്‌നോളജി സോണ്‍ ഡയറക്ടര്‍ ഖാലിദ് അല്‍ സലേം എന്നിവരും മന്ത്രിയെ അനുഗമിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






