
റിയാദ്: ജനകീയനായ മുന്‍ മുഖ്യമന്ത്രിയും സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന ഇ.കെ. നായനാരുടെ ഓര്മ പുതുക്കി കേളി കലാസാംസ്കാരിക വേദി. റിയാദ് ബത്ഹയിലെ അല്‍ യാസ്മിന് ഓഡിറ്റോറിയത്തിലും ദവാദ്മിയിലെ കേളി ഓഫീസിലും അനുസ്മരണം നടന്നു. ബത്ഹയില്‍ നടന്ന യോഗത്തില്‍ രക്ഷാധികാരി സെക്രട്ടറി കെ.പി.എം സാദിഖ് അധ്യക്ഷത വഹിച്ചു. ഗീവര്‍ഗീസ് ഇടിച്ചാണ്ടി അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു.

കേരളത്തിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളെ കടന്നാക്രമിച്ചായിരുന്നു രക്ഷാധികാരി കമ്മിറ്റി അംഗം ഷമീര്‍ കുന്നുമ്മലിന്റെ മുഖ്യപ്രഭാഷണം. കഴിഞ്ഞ പത്തു വര്‍ഷമായി സംസ്ഥാനത്ത് അന്യംനിന്നുപോയ ജാതിമത ശക്തികളുടെ ഇടപെടലുകളാണ് പുതിയ ഭരണമാറ്റത്തോടെ ദൃശ്യമാകുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ലൈഫ് മിഷന് പോലുള്ള പാവപ്പെട്ടവരുടെ അത്താണിയായ പദ്ധതികളും കെ-റെയില്‍ ഉള്‍പ്പെടെയുള്ള വികസന സ്വപ്നങ്ങളും നിര്‍ത്തലാക്കുന്നത് നവകേരള നിര്‍മ്മിതിയില്‍ നിന്നുള്ള പിന്നോട്ടടിയാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ജോസഫ് ഷാജി, സീബ കൂവോട്, പ്രഭാകരന് കണ്ടോന്താര്‍, സുനില്‍ കുമാര്‍, വി.കെ. ഷഹീബ, പ്രദീപ് ആറ്റിങ്ങല്‍, സുരേഷ് ലാല്‍ എന്നിവര്‍ സഖാവ് നായനാരുടെ ഓര്‍മ്മകള്‍ പങ്കുവെച്ചു.
ദവാദ്മിയിലും അനുസ്മരണം
ദവാദ്മി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന അനുസ്മരണ പരിപാടിയില്‍ ഷാജി പ്ലാവിളയില്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര രക്ഷാധികാരി കമ്മിറ്റി അംഗം പ്രഭാകരന് കണ്ടോന്താര്‍ മുഖ്യപ്രഭാഷണവും ഏരിയ ട്രഷറര്‍ മുജീബ് അനുസ്മരണക്കുറിപ്പും അവതരിപ്പിച്ചു.
മധു ബാലുശ്ശേരി, സിംനേഷ് വയനാന്‍, റഫീഖ് പാലത്ത്, രാജേഷ്, സജീര്‍ എന്നിവര്‍ ഓര്‍മ്മകള്‍ പങ്കുവെച്ചു സംസാരിച്ചു. ഏരിയ സെക്രട്ടറി ഉമ്മര്‍ സ്വാഗതവും മുഹമ്മദ് റാഫി നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






