Sauditimesonline

HORMUZ
നടുക്കടലില്‍ വീണ്ടും ആക്രമണം: 28 ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍; കടലില്‍ കുടുങ്ങിയത് 6000 നാവികരെന്ന് യുഎന്‍

യെമന്‍ മിസൈല്‍ അതിര്‍ത്തിയില്‍ വീണു; ലക്ഷ്യമിട്ടത് മറ്റൊരു രാജ്യത്തെയെന്ന് സൗദി

റിയാദ്: യെമനില്‍ നിന്ന് വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈല്‍ സൗദി-യെമന്‍ അതിര്‍ത്തിക്ക് സമീപം വിജനമായ പ്രദേശത്ത് തകര്‍ന്നുവീണതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. വൈകുന്നേരം ഉണ്ടായ മിസൈല്‍ വിക്ഷേപണത്തെക്കുറിച്ചും അത് അതിര്‍ത്തിക്ക് സമീപം അപ്രത്യക്ഷമായതിനെ സംബന്ധിച്ചും ഉയര്‍ന്ന ആശങ്കകള്‍ക്ക് മറുപടിയായാണ് മന്ത്രാലയത്തിന്റെ വിശദീകരണം.

വിശദമായ സാങ്കേതിക പരിശോധനകള്‍ക്കും അന്വേഷണങ്ങള്‍ക്കും ഒടുവിലാണ് മിസൈലിന്റെ യഥാര്‍ത്ഥ ലക്ഷ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. യെമനില്‍ നിന്നുള്ള മിസൈല്‍ വിക്ഷേപണം മേഖലയിലെ മറ്റൊരു രാജ്യത്തെ ലക്ഷ്യം വെച്ചായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. എന്നാല്‍ സാങ്കേതിക തകരാറുകള്‍ മൂലം മിസൈലിന് നിയന്ത്രണം നഷ്ടപ്പെടുകയും അതിന്റെ കൃത്യമായ പാതയില്‍ നിന്ന് വ്യതിചലിക്കുകയുമായിരുന്നു.

മിസൈലിനുണ്ടായ സാങ്കേതിക തകരാറാണ് അത് എങ്ങോട്ടാണ് പോകുന്നതെന്ന കാര്യത്തില്‍ തുടക്കത്തില്‍ അവ്യക്തതയുണ്ടാകാന്‍ കാരണം. ദിശ മാറി സഞ്ചരിച്ച മിസൈല്‍ ഒടുവില്‍ സൗദി-യെമന്‍ അതിര്‍ത്തിക്ക് സമീപം ജനവാസമില്ലാത്ത പ്രദേശത്ത് പതിക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതിര്‍ത്തി മേഖലകളില്‍ കര്‍ശന നിരീക്ഷണവും സുരക്ഷാ പരിശോധനകളും തുടരുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top