
റിയാദ്: സൗദി അറേബ്യയിലേക്ക് ഹൗസ് ഡ്രൈവര്‍ വീസ സ്റ്റാമ്പ് ചെയ്യുന്നതിന് ഇന്നു മുതല്‍ സ്‌കില്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി. സൗദി മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയത്തിന്റെ ‘സ്‌കില്‍ വെരിഫിക്കേഷന്‍ പ്രോഗ്രാം’ വഴിയാണ് പരീക്ഷ നടത്തുന്നത്. കേരളത്തിലുളളവര്‍ക്ക് എറണാകുളം സെന്റര്‍ തെരഞ്ഞെടുക്കാന്‍ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് പ്ലാറ്റ്‌ഫോം ‘മുസാനിദ്’ പോര്‍ട്ടല്‍ വഴി ഓപ്ഷന്‍ നല്‍കാനുളള സൗകര്യം ഇന്നുമുതല്‍ ലഭ്യമാണ്. പരീക്ഷ പാസാകാതെ ഹൗസ് ഡ്രൈവര്‍ ജോലിയില്‍ സൗദിയിലെത്താന്‍ കഴിയില്ല. അതേസമയം, വീട്ടുജോലിക്കാര്‍, വീട്ടുകാവല്‍ക്കാര്‍, തോട്ടം പരിചാരകര്‍ തുടങ്ങിയ ഗാര്‍ഹിക വിസകള്‍ക്ക് സ്‌കില്‍ ടെസ്റ്റ് നിര്‍ബന്ധമില്ല.

കൊച്ചിക്ക് പുറമെ അഹമ്മദാബാദ്, അജ്മീര്‍, ബെംഗളൂരു, ഗാസിയാബാദ്, ലക്‌നൗ, മധുര, മുംബൈ എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങള്‍. സൗദി മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് സെന്ററുകളുടെ പ്രവര്‍ത്തനം. പാസ്‌പോര്‍ട്ട് വിവരങ്ങള്‍ നല്‍കി അപ്പോയ്ന്റ്‌മെന്റ് എടുത്തുവേണം സ്‌കില്‍ ടെസ്റ്റില്‍ പങ്കെടുക്കാനെന്നും അധികൃതര്‍ അറിയിച്ചു.

ലേബര്‍ കാറ്റഗറി വിസയിലുള്ളവര്‍ക്ക് സൗദി മൂന്ന് വര്‍ഷം മുന്‍പാണ് സ്‌കില്‍ ടെസ്റ്റ് നിര്‍ബന്ധമാക്കിയത്. 2030ഓടെ സൗദിയിലെ തൊഴില്‍ മേഖലയെ പൂര്‍ണ്ണമായും നവീകരിച്ച് രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് നടപടി.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






