
റിയാദ്: മുസാഹ്മിയയിലുണ്ടായ വാഹനാപകടത്തില്‍ രമിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം സംസ്‌കരിച്ചു. കൊല്ലം കരിങ്ങന്നൂര്‍ അബ്ദുല്‍ റഷീദിന്റെ മകന്‍ ഷുഹൈബ് (33) ആണ് മരിച്ചത്. മുസാഹ്മിയയിലെ പൊതു ശ്മശാനത്തിലായിരുന്നു ഖബറടക്കം. ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് ഷുഹൈബ് സഞ്ചരിച്ചിരുന്ന ഡബിള്‍ ഡോര്‍ പിക്കപ്പ് വാഹനം മുസാഹ്മിയയിലെ അല്‍ബക്കറക് പ്രദേശത്തിന് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞത്.

ഷുഹൈബായിരുന്നു വാഹനം ഓടിച്ചിരുന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം സംഭവസ്ഥലത്ത് മരിച്ചിരുന്നു. വാഹനത്തിലുണ്ടായിരുന്ന മറ്റൊരു മലയാളിയുള്‍പ്പെടെ മൂന്ന് പേര്‍ അത്ഭുതകരമായി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ഖബറടക്കാന്‍ കേളി മുസാഹ്മിയ ഏരിയ ജീവകാരുണ്യ കമ്മിറ്റി കണ്‍വീനറും കേന്ദ്ര ജീവകാരുണ്യ കമ്മിറ്റി അംഗവുമായ നിസാര്‍ റാവുത്തര്‍, കേന്ദ്ര ജീവകാരുണ്യ കമ്മിറ്റി ജോയിന്റ് കണ്‍വീനര്‍ നാസര്‍ പൊന്നാനി എന്നിവര്‍ നേതൃത്വം നല്‍കി. മരിച്ച ഷുഹൈബിന് ഭാര്യയും നാല് വയസ്സുള്ള ഒരു കുട്ടിയുമുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






