Sauditimesonline

MUNNA ST
വിവാഹത്തിനായി നാട്ടിലെത്താന്‍ ദിവസങ്ങള്‍ മാത്രം; മലയാളി യുവാവിന്റെ വിയോഗത്തില്‍ നടുങ്ങി സുഹൃത്തുക്കള്‍

വിവാഹത്തിനായി നാട്ടിലെത്താന്‍ ദിവസങ്ങള്‍ മാത്രം; മലയാളി യുവാവിന്റെ വിയോഗത്തില്‍ നടുങ്ങി സുഹൃത്തുക്കള്‍

ഹഫര്‍ അല്‍ ബാതിന്‍: വിവാഹത്തിനായി ഈ മാസം 25ന് നാട്ടിലേക്ക് പോകാനിരിക്കെ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് എടക്കര ഉഴുതല്‍പറമ്പ് മുസ്‌ലിയാരകത്ത് മുന്നാ സാഹിലിനെയാണ് (26) മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലി ചെയ്തിരുന്ന കമ്പനി ഗോഡൗണിന് സമീപം നിര്‍മാണത്തിലിരുന്ന കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രമുഖ ഭക്ഷ്യവിതരണ ഗ്രൂപ്പിന്റെ ഹഫര്‍ അല്‍ ബാതിന്‍ ശാഖയില്‍ രണ്ടു വര്‍ഷമായി സെയില്‍സ്മാനായി ജോലി ചെയ്തുവരികയായിരുന്നു.

ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ഹഫര്‍ അല്‍ ബാതിനിലെ കിംഗ് ഖാലിദ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മരണത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അവധിക്ക് നാട്ടിലേക്ക് മടങ്ങാനുള്ള തയാറെടുപ്പുകള്‍ക്കിടെയുണ്ടായ മുന്നാ സാഹിലിന്റെ അപ്രതീക്ഷിത വിയോഗം സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും തീരാദുഃഖത്തിലാഴ്ത്തി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top